ന്യൂദല്‍ഹി: വഖഫ് ബില്‍ നാളെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്ക് ലോക്‌സഭ പരിഗണിക്കാനിരിക്കെ ഇനിയും തീരുമാനമെടുക്കാതെ കോണ്‍ഗ്രസ്. മധുരയില്‍ ആരംഭിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെന്ന പേരില്‍ സിപിഎം എംപിമാരും ദല്‍ഹി വിട്ടതോടെ കേരളത്തില്‍ നിന്നുള്ള ഇടതു വലത് എംപിമാര്‍ മുനമ്പംകാര്‍ക്കൊപ്പമില്ല എന്ന് വ്യക്തമായി.
നാളെ രാവിലെ 9.30ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മാത്രമേ കോണ്‍ഗ്രസ് തീരുമാനമെടുക്കൂ എന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ബില്ലിനെ എതിര്‍ക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ ബഹിഷ്‌ക്കരിക്കുകയെന്ന തന്ത്രത്തിലൂടെ മുനമ്പംകാരുടെ മുന്നില്‍ ക്രൈസ്തവ സമൂഹത്തിന് മുന്നിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് കേരള എംപിമാര്‍ മുന്നോട്ട് വെയ്‌ക്കുന്നത്. വടക്കേന്ത്യയിലെ കോണ്‍ഗ്രസ് എംപിമാര്‍ യാതൊരു കാരണവശാലും ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലുമാണ്. സിപിഎമ്മിന്റെ ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ മുഴുവന്‍ മധുരയിലേക്ക് പോകുന്നതോടെ എട്ടുമണിക്കൂര്‍ നടക്കുന്ന ചര്‍ച്ചയിലും സിപിഎം പ്രതിനിധി ഉണ്ടാവില്ലെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: