മുംബൈ : കേരള സ്റ്റോറി എന്നത് ഒരു അജണ്ട സിനിമയല്ലെന്ന് സംവിധായകൻ സുദീപ്തോ സെൻ . ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും നാടോടി പ്രദേശങ്ങളിൽ നിലനിന്നിരുന്ന ആചാരങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം നിർമ്മിച്ച ‘ചരക്’ എന്ന ചിത്രം അടുത്തിടെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. അതിനു പിന്നാലെ സ്വകാര്യ ചാനൽ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ സാധാരണഗതിയിൽ ഒരു സിനിമ ഹിറ്റായാൽ ആളുകൾ ഒരേസമയം നിരവധി സിനിമകളിൽ ഒപ്പിടാറാണ് പതിവ്, എന്നാൽ ‘ദി കേരള സ്റ്റോറി’ക്ക് ശേഷം ‘ബസ്തർ ദി നക്സൽ സ്റ്റോറി’ എന്ന ഒരു ചിത്രമാണ് ഞാൻ ഒരുക്കിയത്.
സിനിമ എനിക്ക് ആത്മസംതൃപ്തി നൽകുന്ന ഒരു ഉപാധിയാണ്. ‘ദി കേരള സ്റ്റോറി’ക്ക് മുമ്പ് തന്നെ എന്റെ പല സിനിമകളും ദേശീയ അന്തർദേശീയ ചലച്ചിത്ര മേളകളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്റെ സാധന സിനിമയ്‌ക്ക് വേണ്ടിയാണ്, പണത്തിനല്ല. ഏതൊരു കലാരംഗത്തും സംതൃപ്തി ലഭിക്കുന്നത് നിങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത് നേടിയെടുക്കുമ്പോൾ മാത്രമാണ്. പുതിയ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും അവസരം നൽകുന്നതിൽ വ്യത്യസ്തമായ ഒരു സുഖമുണ്ട്.
ദി കേരള സ്റ്റോറി’ എന്ന സിനിമ ഒരു സത്യത്തെ വെളിപ്പെടുത്തുന്ന സിനിമയാണ് . ഇതൊരു അജണ്ട സിനിമയല്ല. ഇനി അജണ്ടയുമായി സിനിമ കാണാൻ വരുന്നവരോട് എന്ത് പറയാനാണ്. സത്യത്തെ പിന്തുണയ്‌ക്കാനാണ് എന്റെ ശ്രമം. മുംബൈ ഒരു മായനഗരിയാണ്. സിനിമ അതിന്റെ മുതൽമുടക്കിൽ ആയിരം ശതമാനം ലാഭം നേടി, പ്രേക്ഷകരുടെ ഈ സ്നേഹമാണ് എന്റെ ഏറ്റവും വലിയ പ്രതിഫലം.
രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും ഇന്നത്തെ രൂപത്തെയും വികലമാക്കാനുള്ള സിനിമാ ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. തുടക്കം മുതൽ സൃഷ്ടിയെക്കാൾ ശക്തി നാശത്തിനാണ് എന്നതിനാൽ, നുണകളുടെ കൊടുങ്കാറ്റിൽ സത്യത്തിന്റെ വിളക്ക് കൊളുത്താനുള്ള എന്റെ ശ്രമമാണിത്.- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: