ഭോപ്പാൽ : മധ്യപ്രദേശിൽ ചൈത്ര നവരാത്രിയും മറ്റ് പ്രധാന ഹിന്ദു ഉത്സവങ്ങളും കണക്കിലെടുത്ത് സർക്കാർ നിരവധി നഗരങ്ങളിൽ മാംസ വിൽപ്പന നിരോധിച്ചു. ഇതിന്റെ ഭാഗമെന്നോണം ഏപ്രിൽ 1 മുതൽ 17 പുണ്യനഗരങ്ങളിലെ മദ്യശാലകൾ ശാശ്വതമായി അടച്ചിടും.
കൂടാതെ ഈ നിയമം ലംഘിക്കുന്നവരെ വെറുതെ വിടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മാർച്ച് 30 നും ഏപ്രിൽ 7 നും ഇടയിൽ നടക്കുന്ന ചൈത്ര നവരാത്രി മേളയിൽ ശ്രീ ശീതളാദേവിയുടെ പുണ്യനഗരമായ മൈഹാറിൽ മാംസം, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പനയ്‌ക്ക് ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്തരുടെ വിശ്വാസത്തെ മാനിക്കുന്നതിനും മതപരമായ അന്തരീക്ഷം നിലനിർത്തുന്നതിനുമാണ് തീരുമാനമെടുത്തതെന്ന് സബ് ഡിവിഷണൽ ഓഫീസർ വികാസ് സിംഗ് പറഞ്ഞു. കൂടാതെ ഭോപ്പാലിലെയും ഇൻഡോറിലെയും ഇറച്ചിക്കടകൾ ശ്രീരാമ നവമി (ഏപ്രിൽ 6), മഹാവീർ ജയന്തി (ഏപ്രിൽ 10), ബുദ്ധ പൂർണിമ (മെയ് 12) ദിവസങ്ങളിൽ അടച്ചിരിക്കും.
ബിജെപി നേതാവ് രാകേഷ് സിംഗ്, പ്രാദേശിക എംഎൽഎമാർ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: