പാരീസ്: സ്വകാര്യതാ നിയമം പാലിക്കാതിരുന്നതിന് ആപ്പിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. ഫ്രാന്‍സിലെ മത്സര നിയന്ത്രണ അതോറിറ്റിയാണ് ആപ്പിളിന് 15 കോടി യൂറോ (ഏകദേശം 1388 കോടിയിലേറെ രൂപ) പിഴയിട്ടത്. വിശദീകരണം ആപ്പിള്‍ ഏഴ് ദിവസത്തിനകം സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. 2021ല്‍ അവതരിപ്പിച്ച ആപ്പ് ട്രാക്കിങ് ട്രാന്‍സ്പരന്‍സി (എടിടി) എന്ന സോഫ്റ്റ്വെയര് സ്വകാര്യതാ നിയമം പാലിച്ചില്ല എന്നാണ് അതോരിറ്റി കണ്ടെത്തിയത്.
ആപ്പിളിനെതിരായ ഇതേ പരാതിയില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും വിശദമായി പരിശോധന നടത്തുന്നുണ്ട്. ജര്‍മനി, ഇറ്റലി, റൊമാനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളാണ് ആപ്പിളിന്റെ എടിടി ഫീച്ചറിനെതിരെ അന്വേഷണം നടത്തുന്നത്. ഫ്രാന്‍സിന്റെ തീരുമാനത്തില്‍ നിരാശരാണെന്ന് ആപ്പിള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: