പട്ന: പട്ന സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായി എബിവിപി സ്ഥാനാര്‍ത്ഥി മൈഥിലി മൃണാളിനി വിജയിച്ചു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായി വിജയിക്കുന്നത്.
എന്‍എസ്യുഐയുടെ മനോരഞ്ജന്‍ കുമാര്‍ രാജയെ 603 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് മൈഥിലി ചരിത്രവിജയം നേടിയത്.
ഒരു വനിതാ വിദ്യാർത്ഥിനിയായ തനിക്ക് മത്സരിക്കാൻ അവസരം നൽകി തന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് തന്റെ സംഘടനയായ എബിവിപിയാണ് എന്നും വിജയത്തിന്റെ ഖ്യാതി സംഘടനയ്‌ക്കും സഹപ്രവർത്തകർക്കും സമർപ്പിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: