Thiruvananthapuram

ഉത്സവം കഴിഞ്ഞ് മടങ്ങിയ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി വീട്ടമ്മയും മകളും മരിച്ചു

Published by

തിരുവനന്തപുരം: ഉത്സവം കഴിഞ്ഞ് മടങ്ങിയ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി വീട്ടമ്മയും മകളും മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വര്‍ക്കല പേരേറ്റില്‍ രോഹിണി (53), മകള്‍ അഖില (19) എന്നിവരാണ് മരിച്ചത്. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം വച്ച് തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്ക് റിക്കവറി വാന്‍ ഇടിച്ചുകയറുകയായിരുന്നു. വാന്‍ ഒരു സ്‌കൂട്ടിയില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്കുകയറിയത്. തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലും ഇടിച്ചു. അഖില ബിഎസ്സി എംഎല്‍ടി വിദ്യാര്‍ഥിനിയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by