തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് തൃഷ. സിനിമയിലേക്ക് വന്നപ്പോൾ കൂടെയുണ്ടായ പലരും സിനിമ വിടുകയും നായിക വേഷത്തിൽ നിന്നും പിന്മാറുകയും ചെയ്തു കൊണ്ടിരിക്കുമ്പോഴും നായികയായി നിറഞ്ഞു നിൽക്കുകയാണ് തൃഷ. ഒരിടവേളയ്‌ക്ക് ശേഷം 96 ലൂടെ തിരികെ വന്നതിന് ശേഷം തൃഷയ്‌ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രായത്തെ വെല്ലുന്ന ലുക്ക് കൂടിയാകുമ്പോൾ തൃഷ അന്നും ഇന്നും താരറാണിയായി വിലസുകയാണ്
അതേസമയം തൃഷയുടെ വ്യക്തി ജീവിതം കയറ്റിറക്കങ്ങളുടേതാണ്. പ്രായം നാൽപ്പതിലേക്ക് കടന്നിരിക്കുമ്പോഴും തൃഷ അവിവാഹിതയായി തുടരുകയാണ്. പലപ്പോഴായി പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. പക്ഷെ ഒരിക്കൽ വിവാഹത്തിന്റെ വക്കോളം എത്തുകയും ചെയ്തു. വിവാഹ നിശ്ചയം വരെ കഴിഞ്ഞതിന് ശേഷമാണ് ആ ബന്ധം പിരിയുന്നത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരം പങ്കുവച്ച ചിത്രങ്ങളാണ്. സ്‌നേഹം എപ്പോഴും വിജയിക്കും എന്ന ക്യാപഷനോടയൊണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള പാട്ടുസാരിയിൽ പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് വധുവിനെ പോലെ അതിസുന്ദരി ആയാണ് തൃഷ ചിത്രത്തിലുള്ളത്.
കല്യാണമായോ എന്ന കമന്റുകളാണ് ചിത്രത്തിന് കൂടുതലായും ആരാധകർ കുറിക്കുന്നത്. അപ്പോൾ അഭ്യാഹങ്ങൾ ശരിയായിരുന്നു,,, തൃഷ ഒടുവിൽ വിവാഹിതയാകുന്നു. എന്നുള്ള കമന്റുകളും ചിത്രത്തിന് ആളുകൾ കുറിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: