വിഷുക്കൈനീട്ടമായി അച്ഛച്ചന്‍ നല്‍കിയ ഒരുറുപ്പികയുടെ വെള്ളിനാണയം കൊച്ചു മകന്‍ ഊക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ”രാവിലെ വിളിച്ചുണര്‍ത്തീത് പിച്ചതരാനാ? യു ഓള്‍ഡ് മാന്‍!” അവന്‍ അച്ഛച്ചനോട് തട്ടിക്കേറി. വിഷുക്കൈനീട്ടം എന്ന നോവലിന്റെ കഥ ഇവിടെത്തുടങ്ങുന്നു. പിംന്നീട് ഒളിഞ്ഞും തെളിഞ്ഞും ഉടനീളം പ്രത്യക്ഷപ്പെടുന്നുണ്ട് ശ്രീഗുരുവായൂരപ്പന്‍. ചിലപ്പോള്‍ അതൊക്കെ മുത്തശ്ശന്റെ ഭ്രമചിന്തകളാവാം.
പക്ഷേ മുത്തശ്ശന്‍ ഇറങ്ങിപ്പോയതോടെ അപ്പാര്‍ട്ടുമെന്റില്‍ ദുര്‍നിമിത്തങ്ങള്‍ കണ്ടു തുടങ്ങുന്നു: ”ആഫ്ടറോള്‍, വാട്ടീസ് ദിസ് വിഷുക്കൈനീട്ടം!” എന്നു ചോദിച്ച വീട്ടമ്മയായ മാലിനിയുടെ മനസ്സുപോലും ഇളകിത്തുടങ്ങുന്നു.
ആകാശത്തു കൂടുവയ്‌ക്കാനിഷ്ടപ്പെടുന്ന മലയാളികളുടെ പുത്തന്‍ തലമുറ. ഭൂസ്പര്‍ശമില്ലാതെ കാലംകഴിക്കാന്‍ വിധിക്കപ്പെട്ട പ്രായം ചെന്നവര്‍. അവര്‍ക്ക് ഓണവും വിഷുവും സൂര്യനും ചന്ദ്രനും പച്ചവിരിച്ച നെല്‍പ്പാടങ്ങളും കണ്ടുമറന്ന സ്വപ്‌നങ്ങള്‍ മാത്രം.
ഒരു മടങ്ങിപ്പോക്കിന് മലയാളികളെ പ്രേരിപ്പിക്കുന്നു, ഹൃദയസ്പര്‍ശിയായ ഈ നോവല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: