Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഹിമാലയ യാത്രയുടെ സുകൃതം

ബീന ശശികുമാര്‍ വിളയൂര്‍ by ബീന ശശികുമാര്‍ വിളയൂര്‍
Mar 31, 2025, 09:14 am IST
in Literature

ഹിമാലയം ഒരത്ഭുതമാണ്. കണ്ടറിയുന്നവര്‍ക്ക് ആവര്‍ത്തനപ്രേരണ നല്‍കുന്ന മഹാസാമ്രാജ്യം. വായിച്ചോ കേട്ടോ അറിയുന്നവര്‍ക്ക് സായുജ്യം പ്രദാനംചെയ്യുന്ന വിസ്തൃതമായ മാസ്മരികലോകം. ഒരു വായനക്കാരനെ ഉണര്‍ത്തി ഉഷാറാക്കി ഒരുക്കി ഗ്രന്ഥകാരനൊപ്പം ഒരു വലിയ യാത്രയ്‌ക്ക് തയ്യാറെടുപ്പിക്കുകയെന്നതാണ് സഞ്ചാരസാഹിത്യകാരന്റെ പ്രയത്‌നവും വിജയവുമെന്നത്. എല്ലാം അനുഭവിച്ചറിഞ്ഞ് മനസ്സുകൊണ്ടാണ് ആ യാത്ര നടക്കുന്നത്. ആ ഒരനുഭൂതി വായനക്കാരന് ലഭ്യമാക്കേണ്ടതും ഗ്രന്ഥകാരന്റെ ചുമതലയാണ്.

ഹിമാലയ യാത്രകള്‍ എത്രയെത്ര പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ താന്‍ പോകുന്നു, വായനക്കാരനെ കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നു, മറ്റൊരാള്‍ക്ക് ഈ യാത്ര ഉപകാരപ്പെടാന്‍ ഉതകുംവിധം യാത്രാമാര്‍ഗ്ഗങ്ങള്‍, പ്രദേശങ്ങള്‍, കാലാവസ്ഥ, സൗകര്യങ്ങള്‍, ദൂരം, വാഹന ലഭ്യത, അഭിമുഖീകരിച്ചേക്കാവുന്ന പ്രതിസന്ധികള്‍, റൂട്ട് മാപ്പ് – ഇതെല്ലാം പ്രകാശ് കുറുമാപ്പള്ളിയുടെ ‘സുകൃതം-ഹിമവല്‍ സ്പര്‍ശ’ത്തിലുണ്ട്. ഒരു സമ്പൂര്‍ണ്ണ യാത്രാസഹായി അഥവാ ട്രാവല്‍ഗൈഡ് എന്ന വ്യത്യസ്തത ഈ പുസ്തകത്തിന്റെ വലിയൊരു മേന്മതന്നെയായി എടുത്തുപറയണം.

രസകരമായി ഓരോ കാഴ്ചകളേയും ചരിതങ്ങളേയും ചരിത്രങ്ങളേയും ഐതിഹ്യങ്ങളേയും ലളിതവും മനോഹരവുമായി കോര്‍ത്തിണക്കി സുന്ദരമായ ശില്‍പ്പമോ ചിത്രമോ ആയി താളുകളിലൂടെ വരച്ചു കാണിക്കുകയാണ്. പത്രപ്രവര്‍ത്തകനും പത്രാധിപരും കലാസാഹിത്യ പ്രവര്‍ത്തകനുമായ എഴുത്തുകാരന്റെ മാത്രം സര്‍ഗ്ഗാത്മകതയാകുമിത്. ഉപമകള്‍ പലപ്പോഴും കഥകളി രംഗങ്ങളുമായിട്ടായിരിക്കും. ഉള്ളകണ്ഠ യെന്ന ഹിമാചല്‍ പ്രദേശിലെ പതിനായിരത്തില്‍പ്പരം അടി ഉയരത്തിലുള്ള ചെറിയൊരു ശ്രീകൃഷ്ണ ക്ഷേത്രത്തേയും പരിസരങ്ങളേയും വൈകുണ്ഠമാക്കി കാണുകയും, സന്താനഗോപാലം കഥകളിയിലെ അവസാനരംഗങ്ങള്‍ തന്മയത്വത്തോടെ ഇണക്കിച്ചേര്‍ക്കുകയും ചെയ്ത ഗ്രന്ഥകാരനിലെ രസികത്വം വായനക്കാരനു നല്‍കുന്ന മാനസികോന്മാദം ചെറുതല്ല.

ഉഷാനിരുദ്ധ വിവാഹം നടന്ന ഉത്തരാഖണ്ഡിലെ ഉഖിമഠിലേക്ക് കയറുമ്പോള്‍ ‘കിം കിം അഹോ സഖീ’ എന്ന കഥകളിപ്പദം ചെവികളിലൂടെ ഇരച്ചുകയറി മനസ്സില്‍ പടരുന്നത് പ്രകാശിനു മാത്രമാവില്ല; വായനക്കാര്‍ക്കു കൂടിയാകും. അതേസമയം ആറേഴു പതിറ്റാണ്ടായി ബദരിയിലെ ശങ്കര്‍ മഠത്തിന്റെ ആയുഷ്‌ക്കാല സെക്രട്ടറിയും റാവല്‍മാരുടെ ബന്ധുവുമെല്ലാമായ പയ്യന്നൂര്‍ പെരുമ്പയില്ലത്ത് ശങ്കരന്‍ നമ്പൂതിരിയെ പരിചയപ്പെടുത്തുവാന്‍ ഒരദ്ധ്യായംതന്നെ നീക്കിവച്ചിരിക്കുന്നു. തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രപരിചയമവിടെ ദൃശ്യമാകും. വായനക്കാരുടെ മനസ്സില്‍ ശങ്കരേട്ടന്‍ നിറഞ്ഞുനില്‍ക്കും.
ഐതിഹ്യവുമായി കോര്‍ത്തിണക്കിയ ഒരു സന്ദര്‍ഭമുണ്ടിതില്‍- തണ്ടി എന്ന സ്ഥലത്ത് ചന്ദ്രഭാഗാനദിക്കരയിലിരുന്ന് അഭിമന്യുവിന്റെ കഥയോര്‍ക്കുന്നത്. പുരാണമായാലും ഐതിഹ്യമായാലും സാധാരണ കേട്ടുമനസ്സിലാക്കിയതിനപ്പുറമൊരു രംഗം പ്രകാശിന്റേതായുണ്ടാകും. എന്തുകൊണ്ട് ഇത്ര ചെറുപ്പത്തില്‍ മരണം അഭിമന്യുവെ തിരിച്ചെടുത്തു എന്നതിന്റെ ഉത്തരവും കൂടിയാണത്.

മറ്റൊരവസരത്തില്‍ ചന്ദ്രതാളിലേക്ക് സ്പിറ്റി വാലിയിലൂടെയുള്ള യാത്രയില്‍ ചന്ദ്രധാബ എന്ന ചായക്കടയിലെ ചാച്ചാ ചാച്ചിമാരെ പഠിച്ചെഴുതിയ അദ്ധ്യായവും ഹൃദ്യമായി അനുഭവപ്പെടാതിരിക്കില്ല. സ്പിറ്റി വാലിയെന്ന ഹിമാലയന്‍ മരുഭൂമിയെക്കുറിച്ച് പരാമര്‍ശിക്കുന്നതും, റോത്താംഗ് പാസ്സിന്റെ പേരിന്റെ സാംഗത്യവും സാധാരണ യാത്രക്കാരന് പ്രാപ്യമായിക്കൊള്ളണമെന്നില്ല. യാത്രികര്‍ എല്ലാം അറിഞ്ഞുകാണണം എന്ന ചിന്തയാവണം പ്രകാശ് കുറുമാപ്പള്ളിയിലെ ജേണലിസ്റ്റ് നിശ്ചയിച്ചതെന്നു തോന്നുന്നു.

എഴുത്തുകാരന്‍ പറയുവാനുദ്ദേശിച്ചത് വ്യക്തമാണ്. താന്‍ ഈ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു എന്ന് ലോകത്തെ അറിയിക്കലല്ല, തന്റെ യാത്രകള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുവാന്‍ പാകത്തില്‍ ദിശാസൂചകമാക്കുക എന്നതാണ്. അതില്‍ വിജയിച്ചിട്ടുമുണ്ട്. എഴുത്തും ശൈലിയും തീര്‍ച്ചയായും ഹൃദ്യമാണ്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കുവാന്‍ തക്ക ശേഷി ‘സുകൃതം ഹിമവല്‍ സ്പര്‍ശ’ത്തിനുണ്ട്.

 

Tags: Malayalam LiteratureBook ReviewHimalayan journey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

Varadyam

കവിത: ക്രിക്കറ്റ് കിരീടം

Varadyam

കവിത: നന്ദിയുണ്ട്…

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.