ന്യൂദല്‍ഹി: പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ തന്ത്ര പ്രാധാന്യമുള്ള ഗ്രേറ്റ് നിക്കോബാര്‍ പ്രോജക്ട് അട്ടിമറിക്കാന്‍ ചൈനീസ് ക്വട്ടേഷനുമായി മലയാളി മാധ്യമ പ്രവര്‍ത്തകര്‍
ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ കെ എ .ഷാജി, ന്യൂസ് മിനിട്ട് എഡിറ്റര്‍ ധന്യ രാജേന്ദ്രന് എന്നിവരാണ് രാജ്യവിരുദ്ധ താല്പര്യങ്ങളുമായി നിക്കോബാര്‍ പ്രോജക്ടിനെതിരെ പ്രചാരണം ഏറ്റെടുത്തിട്ടുള്ളത്.
ഇന്ത്യന്‍ വ്യോമ സമുദ്രാതിര്‍ത്തി പ്രതിരോധം ശക്തമാക്കുന്ന തരത്തില്‍ നിക്കോബാറില്‍ വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അടങ്ങിയതാണ് ഗ്രേറ്റ് നിക്കോബാര്‍ പ്രോജക്ട്. ചൈനയുടെ സൈനിക താല്പര്യങ്ങള്ക്ക് ഭീഷണിയാണ് പദ്ധതിയെന്ന വിലയിരുത്തലുണ്ട്.
ഈ പദ്ധതി പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന തരത്തില്‍ സ്ക്രോള്‍ ഓണ്‍ലൈന്‍ കുറേക്കാലമായി നിരന്തരം പ്രചരണം നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ അട്ടിമറി പ്രചരണത്തിനായി മലയാളികളായ ധന്യ രാജേന്ദ്രനും കെ.എ. ഷാജിയും രംഗത്തിറങ്ങിയത്.
ധന്യ രാജേന്ദ്രന്റെ ന്യൂസ് മിനിട്ട് സംഘം ആന്‍ഡമാനില്‍ എത്തിയെങ്കിലും നിക്കോബാര്‍ ദ്വീപുകളിലേക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ തിരിച്ചു പോയിരുന്നു. ന്യൂസ് മിനിട്ട് സംഘത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് ഉപദ്രവിച്ചതായി ധന്യ രാജേന്ദ്രന് അടുത്തിടെ ആരോപിച്ചിരുന്നു.
ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനായ കെ.എ. ഷാജിയും നിക്കോബാര്‍ പ്രോജക്ട് വിരുദ്ധ പ്രചരണത്തില്‍ സജീവമായി രംഗത്തുണ്ട്. കെ.എ. ഷാജി, സിദ്ദിഖ് കാപ്പന്റെ മോചനത്തിനുള്ള മുന്നണി പോരാളിയായിരുന്നു. പരിസ്ഥിതി ലോബിയുടെ വക്താവായി വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് എതിരേ പ്രചരണം നടത്തി. സേവ് ലക്ഷദ്വീപ് കാമ്പെയിനിലും സജീവമായി പങ്കെടുത്തു. തമിഴ്നാട് ഗവര്‍ണര്‍ രവിക്കെതിരെ ഭീഷണി മുഴക്കിയ വിവാദ പോസ്റ്റിനു ശേഷം ഐ ബി നിരീക്ഷണത്തിലാണ്.
പരിസ്ഥിതി പ്രവര്‍ത്തകനായ പങ്കജ് സെക് സാരിയയുമായി കൈകോര്‍ത്താണ് ഷാജിയുടെ പ്രചരണം. ഷാജി മുന്‍കയ്യെടുത്ത് മാര്‍ച്ച് എട്ടിനു പങ്കജിനെ തിരുവനന്തപുരം പ്രസ് ക്ലബില്‍ ക്ഷണിച്ചു വരുത്തി നിക്കോബാര്‍ പരിസ്ഥിതി ഭീഷണികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയിരുന്നു.
ഇന്ത്യയിലെ വികസന പദ്ധതികള്‍ തുരങ്കം വയ്ക്കാന്‍ വിദേശ ഫണ്ടു വാങ്ങി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദുഷ്പ്രചരണം നടത്തുന്നത് കേന്ദ്ര ഏജന്‍സികളും നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: