മുംബൈ : ബോളിവുഡ് താരം വിവേക് ഒബ്റോയിയ്ക്ക് പങ്കുള്ള കമ്പനിയില്‍ ഇ.ഡി റെയ്ഡ്. കാറം ഡെവലപ്പേഴ്സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികള്‍ ആണ് ഇ.ഡി കണ്ടുകെട്ടിയത്. ഭവന പദ്ധതി തട്ടിപ്പ് കേസിലാണ് നടപടി . സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതിയില്‍ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് നിലവില്‍ അന്വേഷിക്കുന്നത്.
നേരത്തെ, 2023 ഡിസംബറിൽ, വിവേക് ഒബ്റോയ് പങ്കാളിയായ കമ്പനി നടത്തിയ തട്ടിപ്പിനെ പറ്റിയുള്ള മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണത്തെ ബോംബെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കാറത്തിൻ കീഴിലുള്ള വിവിധ പദ്ധതികളെ വിവേക് ഒബ്റോയ് പ്രൊമോട്ട് ചെയ്തിരുന്നു.ചുരുങ്ങിയ ചെലവില്‍ ഭവനനിര്‍മാണം എന്ന പേരില്‍ തുടങ്ങിയ പദ്ധതിയില്‍ 11,500 പേര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭവനങ്ങള്‍ ലഭിച്ചിരുന്നില്ല.
കാർം ഇൻഫ്രാസ്ട്രക്ചർ, “മിഷൻ 360” സംരംഭത്തിന് കീഴിൽ കുറഞ്ഞ ചെലവിൽ വീടുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഒന്നിലധികം ഭവന പദ്ധതികൾ ആരംഭിച്ചിരുന്നു. വീട് വാങ്ങുന്നവരെ കബളിപ്പിക്കുന്നതിനായി കൃഷിഭൂമിയെ കാർഷികേതര ഭൂമിയായി കാണിക്കാനായി വ്യാജ രേഖകളും ഉപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: