മധ്യപ്രദേശ്: വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിനിടെ ഇസ്ലാമിസ്റ്റുകളുടെ തമ്മിലടി . കത്തിയും വടിയും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നതിനിടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിലെ ഒരു പള്ളിയിൽ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ ഒരു കൂട്ടം മുസ്ലീങ്ങൾ തമ്മിൽ കറുത്ത ബാൻഡ് ധരിക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് ഒടുവിൽ കൂട്ടയടിയിൽ കലാശിച്ചത്.
മുസ്ലീം ഫെസ്റ്റിവൽ കമ്മിറ്റി പ്രസിഡൻ്റ് ഷക്കിൽ അഹമ്മദ്, സയ്യിദ് സാവേഷ് അലി എന്നയാളുമായാണ് തർക്കം തുടങ്ങിയത് . മുസ്‌ലിങ്ങളുടെ രണ്ട് ഗ്രൂപ്പുകളിൽ, ഒരു സംഘം കറുത്ത ബാൻഡ് ധരിച്ചിരുന്നു, മറ്റൊന്ന് അത് ധരിക്കാൻ തയ്യാറല്ലായിരുന്നു.
ഇതെ ചൊല്ലിയുള്ള തർക്കത്തിനിടെ ചിലർ കൈയ്യിൽ കരുതിയിരുന്ന കത്തികളും, വടികളും കൊണ്ട് പരസ്പരം ആക്രമിക്കുകയായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: