ജാംനഗർ : വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി ഏപ്രിൽ 10 ന് ദ്വാരകയിലെ ദ്വാരകാദീഷ് ധാമിൽ വെച്ച് തന്റെ ജന്മദിനം ആഘോഷിക്കും. ഇതിനായി അദ്ദേഹം ജാംനഗറിൽ നിന്ന് ദ്വാരകയിലേക്ക് ഒരു കാൽനടയാത്ര ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ അദ്ദേഹം 34 കിലോമീറ്ററിലധികം നടത്തം പൂർത്തിയാക്കി. ജാംനഗറിൽ നിന്ന് ദ്വാരകയിലേക്കുള്ള ദൂരം ഏകദേശം 150 കിലോമീറ്ററാണ്. അദ്ദേഹത്തിന്റെ വീഡിയോകൾ ഇതിനോടകം വൈറലായിട്ടുണ്ട്.
മാർച്ച് 27 അർദ്ധരാത്രിയിൽ ജാംനഗറിലെ വന്താരയിൽ നിന്ന് ഇസഡ് പ്ലസ് സുരക്ഷയിൽ അനന്ത് അംബാനി ദ്വാരകയിലേക്കുള്ള തന്റെ നടത്തം ആരംഭിച്ചത്. ദിവസവും 10-12 കിലോമീറ്റർ നടക്കുകയും ഏകദേശം 12 ദിവസത്തിനുള്ളിൽ 150 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ചെയ്യും.
ബ്രാഹ്മണ പുരോഹിതന്മാരും സുഹൃത്തുക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ട്. യാത്രയ്‌ക്കിടയിൽ സാധാരണക്കാർക്കൊപ്പം അദ്ദേഹം ജയ് ദ്വാരകാധീഷ് എന്ന് വിളിക്കുന്നത് കേൾക്കാം. അതേ സമയം അംബാനി കുടുംബത്തിന് ദ്വാരകാധീഷിൽ വലിയ വിശ്വാസമുണ്ട്. മുകേഷ് അംബാനി മുമ്പും ദ്വാരകാധീശിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: