തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് കേരളത്തിൽ നിന്നുള്ള എം. പിമാരോട് ആവശ്യപ്പെട്ട കേരള കത്തലോക്ക ബിഷപ്പ് കൗൺസിലിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണഘടനാപരമായ സ്വത്തവകാശം മുനമ്പത്തെ ജനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഉറപ്പാക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കേണ്ടത് രാഷ്‌ട്രീയത്തിലുള്ളവരുടെ കടമയാണ്. ദുരിതം അനുഭവിക്കുന്ന മുനമ്പത്തെ ജനങ്ങൾ തങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. അതിനാൽ കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ (കെസിബിസി) നിലപാടിനെ ഞാൻ സ്വാഗതം ചെയ്യുന്നു.
ഭരണഘടനാപരമായ സ്വത്തവകാശം മുനമ്പത്തെ ജനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഉറപ്പാക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയും ബിജെപിയും എന്നും ഇതിനായി പ്രതിബദ്ധരാണ്. ജനനന്മ ലക്ഷ്യമാക്കി കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും ഈ ബില്ലിനെ പിന്തുണയ്‌ക്കുമെന്നും, പ്രീണന രാഷ്‌ട്രീയത്തിനായി ജനങ്ങളുടെ താൽപ്പര്യങ്ങൾ ബലികഴിക്കില്ലെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: