India

ആദ്യം അഭ്യർത്ഥന നടത്തും എന്നിട്ടും കട തുറന്നാൽ പിന്നെ ശിക്ഷ : ഹിന്ദു ഉത്സവങ്ങൾ കണക്കിലെടുത്ത് മധ്യപ്രദേശിൽ മാംസ വിൽപ്പന നിരോധിച്ചു

ഇന്ന് ആരംഭിക്കുന്ന ചൈത്ര നവരാത്രിയിൽ എല്ലാത്തരം സസ്യേതര ഭക്ഷണങ്ങളുടെയും വിൽപ്പന മൈഹാർ ജില്ലാ ഭരണകൂടം നിരോധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇൻഡോർ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്

Published by

ഇൻഡോർ : ഹിന്ദു ഉത്സവങ്ങൾ കണക്കിലെടുത്ത് മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാർ സുപ്രധാന തീരുമാനം കൈകൊണ്ടു. ഇതിന്റെ ഭാഗമായി ഹിന്ദു ഉത്സവങ്ങളിൽ മാംസം വിൽക്കുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചു.

ഹിന്ദു ഉത്സവങ്ങളായ ഗുഡി പദ്‌വ, ചൈതി ചന്ദ് (മാർച്ച് 30), രാമനവമി (ഏപ്രിൽ 6) മഹാവീർ ജയന്തി (ഏപ്രിൽ 10), മെയ് 12 ന് ബുദ്ധപൂർണ്ണിമ എന്നീ ദിവസങ്ങളിൽ ഇറച്ചി കടകൾ അടച്ചിടാൻ ഭോപ്പാൽ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ഇന്ന് ആരംഭിക്കുന്ന ചൈത്ര നവരാത്രിയിൽ എല്ലാത്തരം സസ്യേതര ഭക്ഷണങ്ങളുടെയും വിൽപ്പന മൈഹാർ ജില്ലാ ഭരണകൂടം നിരോധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇൻഡോർ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.

അതേസമയം ഹിന്ദു ഉത്സവങ്ങളിൽ മാംസം വിൽക്കുന്ന കടയുടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ അവരുടെ കടകളുടെ ലൈസൻസും റദ്ദാക്കും. ഇന്ന് ആരംഭിക്കുന്ന നവരാത്രിയിൽ ഇൻഡോറിൽ, ഭരണകൂടം മാംസ വിൽപ്പന 4 ദിവസത്തേക്ക് മാത്രമാണ് നിരോധിച്ചിട്ടുള്ളത്.

അതേ സമയം ആദ്യം അഭ്യർത്ഥന എന്ന ആശയത്തിൽ ഞങ്ങൾ പറയും അത് സ്വീകരിച്ചില്ലെങ്കിൽ ശിക്ഷ എന്ന ആശയത്തിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ സമയത്ത് ഞാനും സഹപ്രവർത്തകരും ഇൻഡോറിൽ ഉടനീളം സഞ്ചരിക്കുമെന്നും ചൈത്ര നവരാത്രി സമയത്ത് ഏതെങ്കിലും ഇറച്ചിക്കട തുറന്നിരിക്കുന്നതായി കണ്ടാൽ അത് അടച്ചിടാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നും എച്ച്ആർഎസ് തലവൻ രാജേഷ് ശിരോദ്കർ പറഞ്ഞു.

നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാകേഷ് സിംഗ് ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി ബിജെപി എംഎൽഎമാർ ഈ കാലയളവിൽ ഇറച്ചിക്കടകൾ അടച്ചുപൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക