പത്തനംതിട്ട: മോഹന്‍ലാലിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ഷോക്കോസ് നോട്ടീസ് .വസ്തുതകള്‍ ബോധപൂര്‍വം മറച്ചുവച്ചതിനാണ് നടപടി . തിരുവല്ല എസ്എച്ച് ഒ ആയിരുന്ന ബി സുനില്‍ കൃഷ്ണനെതിരെയാണ് നടപടി. തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്്. മോഹന്‍ ലാലിനൊപ്പം ശബരിമല ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനുപിന്നാലെ ഇദ്‌ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. അച്ചടക്ക നടപടിയുടെ മുന്നോടിയായിട്ടാണ് ഇപ്പോള്‍ വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ. മോഹന്‍ലാലിനൊപ്പം മലകയറാനാണ് ലീവ് എടുത്തതെന്ന വസ്തുത ബോധപൂര്‍വം മറച്ചു വച്ചുവെന്നതാണ് ഇന്‍സ്‌പെക്ടര്‍ക്കെതിരായ ആരോപണം. ശബരിമലയില്‍ പോകാന്‍ ദീര്‍ഘകാലമായി ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ അവധി അനുവദിക്കണമെന്നുമായിരുന്നു ലീവ് അപേക്ഷയില്‍ പറഞ്ഞിരുന്നത് എന്നറിയുന്നു. മാര്‍ച്ച് 18 നാണ് എമ്പുരാന്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ ശബരിമലദര്‍ശനത്തിന് എത്തിയത് . മമ്മൂട്ടിയുടെ പേരില്‍ ലാല്‍ ഉഷപൂജ നടത്തിയതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: