ആലപ്പുഴ: വിവിധ ലഹരിക്കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട 99ശതമാനം പേരും കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് . ബാഗ്ലൂര്, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ ലഹരിയെത്തുന്നത്. ആന്‍ഡമാന്‍, ഡല്‍ഹി, ഹൈദരാബാദ്, ഗോവ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെത്തി കേരളാ പൊലീസ് ലഹരി സംഘങ്ങളെ പിടിച്ചിട്ടുണ്ട്. ആന്‍ഡമാനിലെത്തി ഭൂമിക്കടിയില്‍ സൂക്ഷിച്ചിരുന്ന 100 കോടിയിലധികം വിലവരുന്ന രാസലഹരി കേരള പൊലീസ് നശിപ്പിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം കേരളത്തില്‍ പിടിച്ചത് 60 കോടിയുടെ ലഹരിയാണ്.
കുട്ടികള്‍ ലഹരിക്ക് അടിമപ്പെട്ടാല്‍ മാതാപിതാക്കള്‍ അത് മറച്ചുവെക്കാതെ കൃത്യമായ ചികിത്സ നല്‍കുക. ഇരകളെ കുറ്റവാളികളായല്ല നമ്മള് കണക്കാക്കുന്നതെന്നും മികച്ച പാരന്റിങ് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: