കൊച്ചി : എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് സംവിധായകനും, ബിജെപി നേതാവുമായ മേജർ രവി. ചില വസ്തുതകളെ മറച്ചു വച്ചിട്ട്, ചില വസ്തുതകൾ മാത്രം പുറത്തുവിട്ടിട്ട്, അവർക്ക് വേണ്ട ഫാക്ടുകളെ മാത്രം എടുത്തൊരു സിനിമ ചെയ്യുമ്പോൾ അത് എന്തുകൊണ്ടാണെന്ന് നോക്കണമെന്ന് മേജർ രവി പറയുന്നു.
ഗോധ്ര വിഷയമാണ് എടുത്തതെങ്കിൽ എന്തുകൊണ്ട് ട്രെയിൻ കത്തുന്നിടത്തു നിന്ന് തുടങ്ങിയിട്ടില്ല. എന്തോ ഒരു ഗൂഢ ഉദ്ദേശ്യം കൊണ്ട് മാത്രമാണ് ഇതെഴുതിയിരിക്കുന്നത്. അത് രചയിതാവിന്റെ കാഴ്ചപ്പാട് മാത്രമായിരിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.
മോഹൻലാലിനെ വച്ച് അഞ്ച് പടം ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ.പല സിനിമകളും അദ്ദേഹം കണ്ടിട്ടില്ല, കീർത്തിചക്ര വൻ ഹിറ്റായതിന് ശേഷം അദ്ദേഹത്തിന് ഇരിക്കപൊറുതിയില്ലാഞ്ഞിട്ടാണ് അദ്ദേഹം സിനിമ പോയി കണ്ടിരിക്കുന്നത്. പല കാരണവശാലും അഭിനേതാക്കൾക്ക് പടം കാണാൻ പറ്റില്ല. അവരൊന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക് പോകും.
ഒരിക്കൽ കഥ കേട്ടു കഴിഞ്ഞാൽ പിന്നെ ആ കഥയിൽ ഇടപെടാത്ത ഒരാളാണ് മോഹൻലാൽ .കഥയിൽ തിരുത്ത് വരുത്താനോ ,മറ്റ് അഭിനേതാക്കളുടെ ഡയലോഗോ ഒന്നും വെട്ടിത്തിരുത്തുന്നയാളല്ല മോഹൻലാൽ .26 മിനിട്ടോളം നീളൂന്ന കട്ടിംഗ് ആ ചിത്രത്തിൽ വരുന്നുണ്ട് . അതാണ് അദ്ദേഹം ചെയ്യുന്ന ജസ്റ്റിഫിക്കേഷൻ . അദ്ദേഹം കണ്ടിട്ട് റിലീസാക്കിയ ഒരു സിനിമയില്ല, അത് എനിക്ക് ആധികാരികമായി പറയാനാകും.
സിനിമ പൂർണ്ണമായും കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാവില്ല.മുസ്ലീങ്ങളെ ആക്രമിക്കുന്ന ഹിന്ദു സഹോദരങ്ങളെ കാണിക്കുന്നുണ്ടെങ്കിൽ അത് ആദ്യം മുതൽ അതിന്റെ സത്യാവസ്ഥ കാണിക്കണമായിരുന്നു.ഗുജറാത്ത് മുഖ്യമന്ത്രിയെ കാണിക്കുന്നു, യുപിയെ പറയുന്നു.അത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: