മുംബൈ : മഹാരാഷ്‌ട്രയിലെ ശ്രീ ശിവരാജേശ്വർ മന്ദിറിന്റെ അറ്റകുറ്റപ്പണികൾക്കായി എല്ലാ മാസവും അനുവദിക്കുന്ന തുക 50,000 രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകി ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഉടൻ തന്നെ ഇത് നടപ്പിലാക്കാൻ സംസ്ഥാന റവന്യൂ വകുപ്പ് സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടു.
സ്വേച്ഛാധിപതിയായ ഔറംഗസേബിന്റെ ശവകുടീരം പരിപാലിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ ഛത്രപതി ശിവാജി മഹാരാജിന്റെ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി തുച്ഛമായ തുക അനുവദിക്കുന്നത് അനീതിയാണെന്ന് കാട്ടി ഹിന്ദു ജനജാഗ്രതി സമിതി (എച്ച്ജെഎസ്) പ്രതിനിധി സംഘം ഉപമുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഷിൻഡെ റവന്യൂ വകുപ്പ് സെക്രട്ടറിയെ വിളിച്ച് ക്ഷേത്രത്തിന് പ്രതിമാസം 250 രൂപയ്‌ക്ക് പകരം 50,000 രൂപ നൽകാൻ വ്യക്തമായി നിർദ്ദേശിച്ചു. ഉപമുഖ്യമന്ത്രി ഷിൻഡെ സർക്കാർ സഹായം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കിയതിന് എച്ച്ജെഎസ് അദ്ദേഹത്തിന് നന്ദി പറഞ്ഞു. എച്ച്.ജെ.എസ്സിനെ പ്രതിനിധീകരിച്ച് സതീഷ് സോണറും രവി നളവാഡെയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഷിൻഡെയെയും ശിവസേന എംഎൽഎ ആനന്ദ് ബോണ്ടാർക്കറെയും സന്ദർശിച്ചിരുന്നു.
നേരത്തെ 2012 മുതൽ കോൺഗ്രസ് സർക്കാർ സ്വേച്ഛാധിപതിയായ ഔറംഗസേബിന്റെ ശവകുടീരത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് നൽകാൻ തുടങ്ങിയത്. 2023 നവംബർ വരെ ആർക്കിയോളജി സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഔറംഗസേബിന്റെ ശവകുടീരത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 6.50 ലക്ഷത്തിലധികം രൂപയാണ് ചെലവഴിച്ചത്.
മഹാരാഷ്‌ട്രയുടെ ചരിത്രത്തിലെ ഒരു ക്രൂരനായ ആക്രമണകാരിക്ക് ഒരു ബഹുമാനവും ലഭിക്കാൻ അർഹതയില്ല. ഔറംഗസേബിന്റെ ശവകുടീരത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പണം നൽകുന്നത് മഹാരാഷ്‌ട്രയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു. അതിനാൽ സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്നത് നിർത്തി ഛത്രപതി ശിവാജി മഹാരാജിന്റെ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഗണ്യമായ ഫണ്ട് നൽകണമെന്നാണ് എച്ച്ജെഎസ് ആവശ്യപ്പെട്ടത്.
കൂടാതെ ഛത്രപതി ശിവാജി മഹാരാജിന്റെ പുരാതനവും ഏകവുമായ ക്ഷേത്രം ഛത്രപതി രാജാറാം മഹാരാജ് മാൽവാനിലെ സിന്ധുദുർഗ് കോട്ടയിൽ നിർമ്മിച്ചതാണെന്ന് എച്ച്ജെഎസ് ഷിൻഡെക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പരാമർശിച്ചിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ ദശലക്ഷക്കണക്കിന് അനുയായികളും വിനോദസഞ്ചാരികളും കോട്ടയും ക്ഷേത്രവും സന്ദർശിക്കുന്നു. കോട്ട സന്ദർശിക്കാൻ അവർ ബോട്ടിൽ വരണം. സന്ദർശകർക്ക് ശരിയായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
കോട്ട വളരെ വലുതാണ്, മരങ്ങൾ സമൃദ്ധമായി വളർന്നിരിക്കുന്നു. ക്രമരഹിതമായി വളരുന്ന മരങ്ങൾ നീക്കം ചെയ്തും മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ചും കോട്ടയുടെ സൗന്ദര്യവൽക്കരണം നടത്തേണ്ടതുണ്ട്. കുടിവെള്ളം നൽകുക, ശുചിമുറികൾ നിർമ്മിക്കുക, കോട്ടയിലെ ശുദ്ധജല കിണർ പോലും മനോഹരമാക്കുക തുടങ്ങിയ സൗകര്യങ്ങൾ സന്ദർശകർക്ക് ആവശ്യമാണെന്നും എച്ച്ജെഎസ് ഭാരവാഹികൾ നിവേദനത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: