പാലക്കാട്: സൈന്യത്തിനായി തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മിച്ച ഹൈ മൊബിലിറ്റി വാഹനം (എച്ച്എംവി) 12 ഃ 12 പുറത്തിറക്കി ബിഎംഇഎല്‍. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായി വാഹന ഗവേഷണ വികസന കേന്ദ്രം (വിആര്‍ഡിഇ) ഡിആര്‍ഡിഒയ്‌ക്കു വേണ്ടിയാണ് പുതിയ വാഹനം നിര്‍മിച്ചത്.
പ്രതിരോധ മേഖലയ്‌ക്കായി അത്യാധുനിക വാഹനം തദ്ദേശീയമായി നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി കഞ്ചിക്കോട് നടന്ന വാഹന ലോഞ്ചിങ് പരിപാടിയില്‍ ബിഎംഇഎല്‍ ലിമിറ്റഡ് സിഎംഡി ശാന്തനു റോയ്, വിആര്‍ഡിഇ ഡയറക്ടര്‍ ജി. രാമമോഹന റാവു എന്നിവര്‍ പറഞ്ഞു.
എത്ര കടുപ്പമുള്ള ഭൂഭാഗങ്ങളിലും, വ്യത്യസ്ത കാലാവസ്ഥകളിലും ഉപയോഗിക്കാവുന്ന തരത്തിലാണ് എച്ച്എംവി 12 ഃ 12 രൂപകല്പന ചെയ്തിരിക്കുന്നത്. ബിഎസ്3 അനുവദിച്ച എഞ്ചിനും, 7 സ്പീഡ് അലിസണ്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് പ്രധാന സവിഷേതകള്‍. 65 ടണ്‍ ആണ് ജിവിഡബ്ല്യു(ഗ്രോസ് വെഹിക്കിള്‍ വെയ്റ്റ്). 42 ടണ്‍ പേലോഡ് കപ്പാസിറ്റി ആണ് ഈ വാഹനത്തിനുള്ളത്. മരുഭൂമി, മലയോരപ്രദേശം, ക്രോസ് കണ്‍ട്രി, ദുര്‍ഘടമായ കാലാവസ്ഥ മേഖല എന്നിവയിലൂടെ സഞ്ചരിക്കാന്‍ കഴിയും. 16 മീറ്റര്‍ വീതിയും 12 ടണ്‍ പേറോഡ് കപ്പാസിറ്റിയുമാണ് 12 ഃ 12 എച്ച്എംവി വാഹനത്തിനുള്ളത്. പ്രതിരോധ വസ്തുക്കള്‍, മിസൈലുകള്‍ എന്നിവ വഹിച്ചുകൊണ്ടുപോകാനാണ് ഈ വാഹനം ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: