തിരുവനന്തപുരം: നഗരസഭാ ബജറ്റ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും വ്യക്തിപരമായി അധിഷേപിക്കുന്ന പരാമര്‍ശങ്ങള്‍ മേയറുടെ ഭാഗത്തുനിന്നും ഉണ്ടായതില്‍ ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചു.
അധിക്ഷേപം തുടര്‍ന്നതോടെ ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മേയര്‍ക്ക് മുന്നില്‍ നിന്ന് പ്രതിഷേധ മുദ്രാവാക്യം വിളിച്ച കൗണ്‍സിലര്‍മാര്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ ധാര്‍ഷ്ട്യത്തോടെ സംസാരിച്ചു. ഞാനീ നഗരസഭയുടെ മേയറാണ് എനിക്ക് മറുപടി പറയണം, ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സമയമില്ലെങ്കില്‍ നിങ്ങള്‍ക്ക് പോകാം. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു പുറത്തിറങ്ങി. നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.
കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചുകൊണ്ടാണ് ഡെപ്യൂട്ടിമേയര്‍ പി.കെ രാജു ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്തിന്റെ പദ്ധതികളായാണ് ബജറ്റില്‍ ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചത്. ബജറ്റ് ചര്‍ച്ചയുടെ രണ്ടാം ദിവസം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പഌക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപി കൗണ്‍സിലര്‍മാര്‍ മറുപടി പറഞ്ഞത്. സ്മാര്‍ട്ടി സിറ്റി ഒന്നും രണ്ടും ഘട്ടത്തിന് ഫണ്ട് അനുവദിച്ച കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിനന്ദിക്കാന്‍ പോലും തയ്യാറാകാത്ത മേയറുടെ നടപടിയെയും ബിജെപി വിമര്‍ശിച്ചു. ബജറ്റ് ചര്‍ച്ചയില്‍ ബിജെപിയില്‍ നിന്ന് എം.ആര്‍.ഗോപന്‍, തിരുമല അനില്‍, കരമന അജിത്ത്, വി.ജി ഗിരികുമാര്‍, പി.അശോക് കുമാര്‍, വി,വി.രാജേഷ്, മധുസൂദനന്‍നായര്‍, ചെമ്പഴന്തി ഉദയന്‍ ദീപിക, മഞ്ജു ജി.എസ്, ആശാനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: