തിരുവനന്തപുരം: എമ്പുരാന്‍ എന്നല്ല ഒരു സിനിമയെയും ബിജെപി എതിര്‍ക്കുന്നില്ലെന്ന് കോര്‍കമ്മറ്റിയോഗത്തിന് ശേഷം ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍, സെക്രട്ടറി എസ്.സുരേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിനിമ സിനിമയായി പോകും. സിനിമയ്‌ക്ക് എതിരെ ഒരു ക്യാമ്പയിനും ഇല്ല. ആസ്വാദകന്‍ എന്ന നിലയില്‍ ആര്‍ക്കും അഭിപ്രായം പറയാം. അത് അവരുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമാണ്.
വി.വി.രാജേഷിനെതിരെയുള്ള പോസ്റ്റര്‍ പ്രവര്‍ത്തകരുടെ ആത്മ വിശ്വാസം തകര്‍ക്കാനുള്ള പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ളവരുടെ ഗൂഢാലോചയാണ്. ആരാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്ന് കണ്ടെത്താൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരും അത് ചെയ്യില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: