ന്യൂദൽഹി : ഈദ് ആഘോഷ വേളയിൽ ബിജെപി മുസ്ലീം സമുദായത്തിന് പ്രത്യേക സമ്മാനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബിജെപി ന്യൂനപക്ഷ മോർച്ച സൗഗത്-ഇ-മോദി കിറ്റ് 32 ലക്ഷം പാവപ്പെട്ട മുസ്ലീം കുടുംബങ്ങൾക്കായി വിതരണം ചെയ്യും. ഭക്ഷണം, പാനീയം, വസ്ത്രം, മറ്റ് ഇനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
32,000 ബിജെപി ന്യൂനപക്ഷ മോർച്ച ഭാരവാഹികൾ ഈ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിന് രാജ്യത്തുടനീളം 3,000 പള്ളികൾ സന്ദർശിക്കും. ബിജെപി ദേശീയ പ്രസിഡന്റിന്റെ ജെപി നദ്ദയുടെ നിർദേശപ്രകാരം ദൽഹിയിലെ നിസാമുദ്ദീനിൽ നിന്നുമാണ് ഈ കാമ്പെയ്ൻ ആരംഭിച്ചത്.
ഈ കാമ്പെയ്നിലൂടെ ബിജെപിക്ക് ദരിദ്രരായ മുസ്ലീംങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും. പവിത്രമായ റംസാൻ മാസത്തിൽ പാവപ്പെട്ട മുസ്ലിംകളെ സഹായിക്കുന്നതിനായിട്ടാണ് ബിജെപി രംഗത്തെത്തിയത്. ഇത് മതപരമായ ഐക്യത്തെ സഹായിക്കുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: