ലക്നൗ : രാമജന്മഭൂമി വച്ച് ധരിച്ച ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരെ ബറേൽവി പുരോഹിതനും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡൻ്റുമായ മൗലാന ഷഹാബുദ്ദീൻ റസ്‌വി.സൽമാന്റെ പ്രവൃത്തി ഹറാമാണെന്നും , ശരീഅത്തിൽ, ഒരു മുസ്ലീമിനും അമുസ്ലിംകളുടെ മതചിഹ്നങ്ങളോ കെട്ടിടങ്ങളോ ക്ഷേത്രങ്ങളോ പ്രോത്സാഹിപ്പിക്കാൻ അനുവാദമില്ലെന്നും റസ്‌വി പറയുന്നു.
‘ ശരിയത്തിന്റെ വീക്ഷണകോണിൽ നിന്ന് ഈ കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, സൽമാൻ ഖാൻ ഒരു പ്രശസ്ത മുസ്ലീമാണ്, ഹിന്ദി സിനിമകളിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന് ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. രാമക്ഷേത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വാച്ച് നിർമ്മിച്ചിട്ടുണ്ട് . സൽമാൻ ഖാൻ ആ വാച്ച് ധരിക്കുന്നത് പ്രൊമോഷനു വേണ്ടിയാണ്. ഒന്നാമതായി, അദ്ദേഹം ഒരു മുസ്ലീമാണെന്ന് ഞാൻ അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നു
ഇസ്ലാമിക നിയമം ഒരു മുസ്ലീമിനെയും അമുസ്ലിംകളുടെ മതചിഹ്നങ്ങൾ, കെട്ടിടങ്ങൾ അല്ലെങ്കിൽ ക്ഷേത്രങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ അനുവദിക്കുന്നില്ല. ഒരു മുസ്ലീം അത്തരം പ്രചാരണത്തിൽ ഏർപ്പെടുകയാണെങ്കിൽ – അത് എങ്ങനെയോ ആകട്ടെ, ശരിയത്ത് അനുസരിച്ച്, അത് ഒരു കുറ്റകൃത്യമാണ്, അത് പാപമായി കണക്കാക്കപ്പെടുന്നു. ഈ പ്രവൃത്തി ഹറാമാണ്, അയാൾ അത് ഒഴിവാക്കണം. സൽമാൻ ഖാന്റെ കൈകളിൽ നിന്ന് ഈ വാച്ച് നീക്കം ചെയ്യണം , സൽമാൻ മാപ്പും പറയണം ‘ എന്നാണ് മൗലാന പറഞ്ഞത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: