ചെന്നൈ ; നിയമം പാലിക്കുന്നതുകൊണ്ട് മാത്രമാണ് താനും , തന്റെ പാർട്ടിക്കാരും സംയമനം പാലിക്കുന്നതെന്ന് നടനും ടിവികെ പ്രസിഡന്റുമായ വിജയ് . ഓരോ കുടുംബവും നന്നാക്കി ജീവിക്കുക എന്ന് ചിന്തിക്കുന്നതാണ് രാഷ്‌ട്രീയം. ഒരു കുടുംബം മാത്രമായി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഡി എം കെയുടെ തലപ്പത്തുള്ളത്.
ആദ്യ സമ്മേളനം മുതൽ ഡിഎം കെ തന്നെ വേട്ടയാടുകയാണ്. പ്രവർത്തകരെ ദ്രോഹിക്കാൻ ഡി എം കെയ്‌ക്ക് എന്ത് അവകാശമാണുള്ളത് . നിയമം പാലിക്കുന്നത് കൊണ്ട് മാത്രമാണ് തങ്ങൾ സംയമനം പാലിക്കുന്നത് . പ്രകോപിപ്പിച്ചാൽ തങ്ങൾ കൊടുങ്കാറ്റായി മാറും. പേരെടുത്ത് വിമർശിക്കുന്നതിൽ പേടിയില്ല . ഡിഎംകെ വോട്ടിന് വേണ്ടി കോൺഗ്രസിന് ഒപ്പം ചേരുന്നു.വഖഫ് ബില്ലിനെതിരെ ടിവികെ ജനറൽ ബോഡിയിൽ പ്രമേയവും അവതരിപ്പിച്ചു.
ത്രിഭാഷാ നയം അംഗീകരിക്കാനാകില്ല, ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത് , ജനസംഖ്യ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർക്രമീകരണം നടത്തരുത് എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ട് വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: