എമ്പുരാനുമായി ഉയർന്ന് വന്ന വിവാദങ്ങളിൽ പ്രതികരിച്ച് പുഴ മുതൽ പുഴവരെ സിനിമയുടെ സംവിധായകൻ രാമസിംഹൻ. ഹിന്ദു വിരുദ്ധ സിനിമകളേ കേരളം സ്വീകരിക്കുന്നതിൽ ആശങ്ക ഉണ്ട് എന്ന് അദ്ദേഹം കർമ ന്യൂസിനോട് പറഞ്ഞു. ചരിത്രത്തേ ശരിയായി അവതരിപ്പിച്ച തന്റെ പുഴ മുതൽ പുഴ സിനിമവരെ പ്രദർശിപ്പിക്കാൻ കേരളത്തിൽ അനുവദിച്ചില്ല.
കൂടെ നില്ക്കേണ്ട ആളുകളും സ്ഥാപനങ്ങളും വരെ കണക്ക് പറഞ്ഞ് പരസ്യകാശ് വാങ്ങി. ഇന്ന് അവർ ഫ്രീയായി ഹിന്ദു വിരുദ്ധ സിനിമയ്‌ക്ക് പ്രമോഷൻ നല്കുകയാണ്. എന്തുകൊണ്ട് കാശ്മീർ ഫയലിനും, ദി കേരള സ്റ്റോറിക്കും കേരളം അനുമതി നിഷേധിച്ചെന്നും രാമസിംഹൻ ചോദിക്കുന്നു.
കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കുന്നു, ഹൈന്ദവരുടെ പ്രശ്നങ്ങൾ പറയുന്ന സിനിമകൾ ആട്ടിയോടിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറി. എന്റെ വിയർപ്പുകൊണ്ടുണ്ടാക്കിയ പണം കൊണ്ട് അത്തരം സിനിമകൾ കാണില്ലെന്നും രാമസിംഹൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: