Kerala

തൊടുപുഴ ബിജു ജോസഫ് കൊലപാതകം : പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തും

സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്

Published by

ഇടുക്കി: തൊടുപുഴ ബിജു ജോസഫ് വധക്കേസിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ജോമോന്റെ വീട്ടിലും ഗോഡൗണിലും എത്തിച്ച് തെളിവെടുക്കും. മർദനമേറ്റതിനെ തുടർന്ന് അവശനിലയിലായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോന്റെ വീട്ടിലെന്ന് പോലീസ് പറഞ്ഞു.

മരിച്ചെന്ന് ഉറപ്പാക്കാൻ ദേഹ പരിശോധന നടത്തിയെന്നും ഇതിന് ശേഷമാണ് മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയതെന്നും പോലീസ് പറഞ്ഞു. ജോമോൻ, മുഹമ്മദ് അസ്ലം, ആഷിഖ് ജോൺസൺ എന്നിവർ ചേർന്നാണ് മൃതദേഹമെത്തിച്ചത്.

സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by