കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്കിയ ഹര്‍ജികള്‍ കോടതി തള്ളി. ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരെ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സിഎംആര്‍എല്‍ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിഎംആര്‍എല്‍-എക്സാലോജിക് അഴിമതിക്കേസില്‍ എസ്എഫ്ഐഒ അടക്കമുള്ള കേന്ദ്രഏജന്‍സികളുടെ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: