ന്യൂദല്‍ഹി: സമൂഹ മാധ്യമത്തിലൂടെ അയ്യപ്പനെ അധിക്ഷേപിച്ച സംഭവത്തില്‍ വിവാദ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരെ തുടര്‍ നടപടികള്‍ നിര്‍ത്തിവെച്ച് കേരളാ പോലീസ്. രഹനയ്‌ക്കെതിരെ തെളിവില്ലെന്നാണ് പോലീസ് വാദം. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭിച്ചശേഷം മറ്റു നടപടികള്‍ ആലോചിക്കാമെന്നും പോലീസ് നിലപാടെടുക്കുന്നു.
2018ലെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ മെറ്റയില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള യാതൊരു ശ്രമവും പോലീസ് ഇതുവരെ നടത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേസ് അവസാനിപ്പിക്കാനായി മനപ്പൂര്‍വ്വം നടപടികള്‍ വൈകിക്കുകയായിരുന്നു. രഹനയ്‌ക്കെതിരെ പരാതി നല്‍കിയ ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനെ ഇക്കാര്യം പോലീസ് അറിയിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയിലും സമാന റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: