ബെയ് ജിംഗ് : വിലയില്‍ കുറവ്, അഞ്ചേ അഞ്ചു മിനിറ്റില്‍ ചാര്‍ജ്ജാവുന്ന ബാറ്ററി, ഡിസൈനില്‍ സൂപ്പര്‍….പല തലങ്ങളില്‍ ഇലോണ്‍മസ്കിന്റെ ടെസ്‌ലയെ വീഴ്‌ത്തി മുന്നേറുകയാണ് ചൈനയുടെ ഇലക്ട്രിക് കാര്‍ ആയ ബിവൈഡി.
വിറ്റുവരവിൽ ടെസ്ല ഏറെ പിന്നിലാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ പറയുന്നു. കഴിഞ്ഞവർഷം 10,720 കോടി ഡോളർ വിറ്റുവരവാണ് ബിവൈഡി നേടിയത്. എന്നാൽ ടെസ്‌ലക്ക് 9770 കോടി ഡോളർ ആണ് വിറ്റുവരവ്. ബിവൈഡിയുടെ അറ്റാദായം 34 ശതമാനം ഉയര്‍ന്ന് 4030 കോടി ഡോളറിലെത്തി.
തങ്ങളുടെ വിജയത്തിന് പിന്നില്‍ ആധുനികമായ ടെക്നോളജിയും കാലത്തിന് മുന്‍പേയുള്ള കാര്‍ ഡിസൈനും വിലക്കുറവും ആണെന്ന് ബിവൈഡി ഉടമ വാങ് ചുവാന്‍ഫു പറയുന്നു. ബാറ്ററി ടെക്നോളജിയിലെ മുന്നേറ്റമാണ് ബിവൈഡിയുടെ വില്‍പന വര്‍ധിപ്പിച്ചത്. കാറില്‍ പെട്രോള്‍ നിറയ്‌ക്കുന്ന സമയം കൊണ്ട് ബാറ്ററി ഫുള്‍ചാര്‍ജാക്കാമെന്നതാണ് ബിവൈഡിയുടെ പുതിയ പരസ്യം. അതിനാല്‍ ബിവൈഡി കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ (കൂടുതല്‍ പേര്‍ കാര്‍ വാങ്ങുന്നതിനാല്‍) മുകളിലേക്ക് കുതിക്കുകയാണെന്ന് ബിവൈഡി സിഇഒ പറയുന്നു. പുതിയ ബാറ്ററിയില്‍ ആയിരം കിലോവാട്ട് പവറില്‍ കുതിപ്പിക്കാവുന്ന കാര്‍ അഞ്ച് മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ഓടിക്കാം.
ചൈനയിൽ വൈദ്യുതവാഹന വിൽപനയിൽ ടെസ്‌ല അഞ്ചാം സ്ഥാനത്താണ്. ചൈനക്ക് പുറമേ യൂറോപ്യൻ വിപണിയിലും ടെസ്‌ലയുടെ വില്പന ഇടിഞ്ഞു. ഇത് അവസരമാക്കി മാറ്റാൻ ബിവൈഡി ശ്രമിക്കുന്നുണ്ട്. ആസ്ത്രേല്യ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഏഷ്യയിലെ സിംഗപ്പൂര്‍, തായ് വാന്‍ എന്നീ രാജ്യങ്ങളില്‍ ബിവൈഡി വില്‍പനയില്‍ കുതിക്കുകയാണ്. 2023- 24 കാലഘട്ടങ്ങളിൽ ചൈനയിലെ ബെസ്റ്റ് സെല്ലിങ് ഇലക്ട്രിക് കാറായിരുന്നു ടെസ്‌ല.
ചൈനീസ് വിപണിയിൽ അഞ്ച് മാസമായി ടെസ്‌ലയുടെ വിൽപനയിൽ ഇടിവ് തുടരുകയാണ്. ഫെബ്രുവരിയിൽ ടെസ്ലയുടെ കയറ്റുമതിയിൽ 49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ചൈനയിൽ കമ്പനി കഴിഞ്ഞ അഞ്ച് മാസമായി തുടർച്ചയായി വിൽപ്പനയിൽ പിന്നോട്ട് പോകുകയാണ്. ചൈനയിലെ പാസഞ്ചർ കാർ അസോസിയേഷനാണ് ഇക്കാര്യം കണക്കുകള്‍ സഹിതം വെളിയില്‍ വിട്ടത്. 2025 ഫെബ്രുവരിയിൽ ടെസ്‌ലയുടെ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 49 ശതമാനം ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: