വാഷിംഗ്ടണ്‍: എമ്പുരാന്‍ എന്ന സിനിമയില്‍ കാണിക്കുന്ന ഡോളറിലെ കണ്ണ് ലോകം ഭരിയ്‌ക്കുന്ന അധികാരം കയ്യാളുന്ന ഒരു പിടി ആളുകളുടെ സംഘം എന്നറിയപ്പെടുന്ന ഇല്ല്യുമിനാറ്റിയുടെ പ്രതീകമായ കണ്ണ് ആണോ? ഈ ചോദ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
ഫഹദ് ഫാസിലിന്റെ സിനിമയായ ആവേശത്തില്‍ ഇല്ലുമിനാറ്റി എന്ന് തുടങ്ങുന്ന ഗാനം എത്തിയപ്പോള്‍ പലരും കരുതിയത് ഇത് ഇല്ലുമിനാറ്റിയെക്കുറിച്ചുള്ള ഗാനമാണെന്നായിരുന്നു. എന്നാല്‍ ഇല്ലുമിനാറ്റിയുമായി ആവേശം എന്ന സിനിമയ്‌ക്ക് ഒരു ബന്ധവുമില്ല.
പക്ഷെ എമ്പുരാന്‍ എന്ന സിനിമയില്‍ അമേരിക്കന്‍ ഡോളര്‍ കാണിക്കുമ്പോള്‍ അതില്‍ ഒരു കണ്ണ് കാണിക്കുന്നുണ്ട്. എല്ലാം കാണുന്ന കണ്ണ്. ഇത് ഇല്ലുമിനാറ്റിയുടെ പ്രതീകമായ കണ്ണ് ആണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്താണ് ഇല്ലുമിനാറ്റി? ലോകമാകെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന യഥാര്‍ത്ഥ അധികാരം കയ്യാളുന്ന ഒരു പിടി ആളുകളുടെ സംഘത്തെയാണ് ഇല്ലുമിനാറ്റി എന്ന് വിളിക്കുന്നത്. ഈ ഇല്ലുമിനാറ്റി സംഘം അതിശക്തരാണ്. അവര്‍ തീരുമാനിക്കുന്നതുപോലെയാണ് ലോകത്ത് കാര്യങ്ങള്‍ നടക്കുന്നതെന്നാണ് വിശ്വാസം.
ഈ ഇല്ലുമിനാറ്റിയുടെ പ്രതീകമാണോ എമ്പുരാനില്‍ കാണിക്കുന്ന ഡോളറിലെ കണ്ണ് ? അമേരിക്കന്‍ ഡോളറില്‍ ഒരു കണ്ണ് പ്രിന്‍റ് ചെയ്തിട്ടുണ്ട്. ഇത് ‘ഐ ഓഫ് പ്രൊവിഡൻസ്’ എന്നതിന്റെ പ്രതീകം ആണ്. എന്താണ് ഐ ഓഫ് പ്രൊവിഡൻസ് ? ദൈവത്തിന്റെ കണ്ണ് എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇത് ഇല്ല്യുമിനാറ്റിയുടെ പ്രതീകമല്ല.
അമേരിക്കന്‍ ഡോളറിലുള്ള കണ്ണ് ദൈവത്തിന്റെ കണ്ണ് എന്ന അര്‍ത്ഥത്തിലാണ് യുഎസ് സര്‍ക്കാര്‍ അവരുടെ കറന്‍സിയായ ഡോളറില്‍ പ്രിന്‍റ് ചെയ്തിരിക്കുന്നത്. ഒരു പിരമിഡിന്റെ മുകൾ ഭാഗത്തെ പ്രഭാവലയങ്ങൾ കൊണ്ട് ചുറ്റപ്പെട്ട കണ്ണ് ദൈവത്തിന്റെ കണ്ണാണെന്നും മനുഷ്യവർഗത്തെ അത് നിരീക്ഷിക്കുന്നു എന്നുമാണ് അനുമാനം. മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും ഒക്കെ ദൈവത്തിന്റെ കണ്ണായ നീതിയുടെ കണ്ണ് സദാ നിരീക്ഷിക്കുന്നു എന്നാണ് ഐ ഓഫ് പ്രോവിഡൻസിന്റെ പിന്നിലെ സങ്കല്‍പം. 1782- മുതലേ ഡോളറിൽ ഈ കണ്ണ് ഉണ്ട്. ഡോളര്‍ എന്ന കറന്‍സി രൂപകല്‍പന ചെയ്ത സമിതിയുടെ ഉപദേഷ്ടാവ് പിയറി യൂജിൻ ഡു സിമിറ്റിയറിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ ചിഹ്നം യുഎസ് കറൻസിയുടെ ഭാഗമായത് എന്നാണ് നിരീക്ഷണങ്ങൾ.
പ്രപഞ്ചത്തിന്റെ വാസ്തുശില്പിഎന്ന നിലയിൽ ദൈവത്തിന്റെ സാനിധ്യം അടയാളപ്പെടുത്തുന്ന ചിഹ്നമാണ് ഇത്. ഈ കണ്ണ് യുഎസ് ഡോളറിൽ മാത്രമല്ല പല രാജ്യങ്ങളുടെയും പതാകയിലും കറൻസികളിലും ഒക്കെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: