ബെംഗളൂരു: ഗുഡ്ഷെപ്പേര്‍ഡ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എക്സലന്‍സി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മീഡിയ മാനേജ്മെന്റ് ആന്‍ഡ് സ്ട്രാറ്റജി വിഭാഗത്തില്‍ ജന്മഭൂമി ദല്‍ഹി റീജ്യണല്‍ മാനേജര്‍ ആശിഷ് പി. കുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി. കസ്റ്റംസ്, എക്സൈസ് ആന്‍ഡ് സര്‍വ്വീസ് ടാക്സ് ട്രിബ്യൂണല്‍ ജുഡീഷ്യല്‍ അംഗം പി.എ. അഗസ്റ്റ്യന്‍ പുരസ്കാരം സമ്മാനിച്ചു. ഒ. നിതീഷ്, ജനം ടിവി റിപ്പോര്‍ട്ടര്‍ എം. മനോജ്, ഡോ. രഞ്ജിത്ത് ആര്. നായര്‍ തുടങ്ങിയവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സിലര്‍ ഡോ. ബി.സി. ഭഗവാന്, റെയി ല്‍വേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മറ്റി മുന്‍ ചെയര്മാന് പി.കെ. കൃഷ്ണദാസ്, കര്‍ണാടക എഡിജിപി പി. ഹരിശേഖരന്‍, ഗുഡ്ഷെപ്പേര്‍ഡ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റി സി. മഞ്ജുനാഥ്, മാനേജിംഗ് ഡയറക്ടര്‍ ടോജോ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: