ചെന്നൈ: മരുഭൂമിയിലെ റോസാപ്പൂക്കള്‍….അതാണ് അഡീനിയം ചെടികള്‍. തോട്ടത്തില്‍ ഒരു വിദേശടച്ചും അതിസമ്പന്നതയും കാഴ്ചവെയ്ക്കുന്ന ചെടിയാണ് അഡീനിയം ചെടി. ഇത് വിറ്റ് വര്‍ഷം 60 ലക്ഷം വരെ സമ്പാദിക്കുകയാണ് തമിഴ്നാട് തിരുവള്ളൂരില്‍ ജലന്ധര്‍ എന്ന മനുഷ്യന്.
1986ൽ ജലന്ധര്‍ അഡീനിയം റോസിന്റെ വില്പന ആരംഭിച്ചിരുന്നു. ആഫ്രിക്കയും അറേബ്യന്‍ പെനിന്സുലയുമാണ് ഈ ചെടിയുടെ നാട്. ഒരു ചെറിയ മരത്തിന്റെ ആകൃതിയിലുള്ള ചെടിയാണിത്. അതില്‍ കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കളാണ് വിരിയുക. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ വിരിയിക്കുന്ന 450ഓളം തരത്തിലുള്ള ചെടികള്‍ ഉണ്ട്. കഴിഞ്ഞ 40 വർഷമായി ഇദ്ദേഹം അഡീനിയം ചെടികള്‍ വിൽക്കുന്നു.
ഇപ്പോള്‍ അദ്ദേഹം അഡീനിയം റോസ് വില്‍ക്കുന്നത് 15 ഏക്കർ സ്ഥലത്താണ്. മോഹവിലയാണ് ചിലപ്പോള്‍ അഡീനിയം ചെടികള്‍ക്ക് ലഭിക്കുക.
150 രൂപ മുതൽ 12 ലക്ഷം രൂപ വരെ വിലയുള്ള ചെടികള്‍ തന്റെ തോട്ടത്തിലുണ്ടെന്ന് അദ്ദേഹം പറയുന്നു. ചെന്നൈ, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന ചെടികളും ജലന്ധറിന്റെ പൂന്തോട്ടത്തിലുണ്ട്.
ഏത് കാലാവസ്ഥയിലും അഡീനിയം ചെടി വളരും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്തും മഞ്ഞ് കുറവുള്ള ഏത് സ്ഥലത്തും ഇവ അനായാസം വളരും. ഇവയുടെ അസാമാന്യ ഭംഗിയാണ് സമ്പന്നരെ ആകര്‍ഷിക്കുന്നത്. വലിയ പൂന്തോട്ടമുള്ളവര്‍ക്ക് വളര്‍ത്താന്‍ കഴിയുന്ന ചെടിയാണ്. കാലം ചെല്ലുന്തോറും ഇവയുടെ വലിയും കൂടുന്നു. ബിസിനസ് ഒരു ഇഷ്ടത്തിന്റെ പുറത്ത് ചെയ്തതാണ്. ആദ്യ 20 വര്‍ഷം തനിക്ക് ലാഭമേ ഇല്ലാതെയാണ് ചെടികള്‍ വിറ്റിരുന്നത് എന്ന് ജലന്ധര്‍ പറയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അറിയുമ്പോഴാണ് മെല്ലെ ലാഭം വന്നുതുടങ്ങുക. ദുബായ് പോലുള്ള അറബ് രാജ്യങ്ങളിലേക്ക് ചെടികള്‍ കയറ്റി അയക്കുന്നു. ഗുജറാത്ത് ദൽഹി എന്നിവിടങ്ങളിലും ആവശ്യക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: