ചെന്നൈ: ആശാ വർക്കർമാരുടെ ഓണറേറിയം 18,000 രൂപയായി ഉയർത്താൻ പുതുച്ചേരി സർക്കാർ. ബുധനാഴ്ച ബജറ്റ് ചർച്ചയ്‌ക്ക് മറുപടിപറയവേ മുഖ്യമന്ത്രി എൻ. രംഗസാമിയാണ് പ്രതിഫലം ഉയർത്തണമെന്ന ആശമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചതായി അറിയിച്ചത്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആശമാർക്ക് നിലവിൽ 10,000 രൂപയാണ് ഓണറേറിയമായി ലഭിക്കുന്നത്. അതിൽ 7000 രൂപ സംസ്ഥാനം നൽകുന്നതാണ്. 3000 രൂപയാണ് കേന്ദ്രവിഹിതം. ഇൻസെന്റീവ് ഇതിനുപുറമേയാണ്. സംസ്ഥാനത്ത് 328 ആശവർക്കർമാരാണുള്ളത്. കേന്ദ്രാനുമതി ലഭിച്ചാൽ 305 പേരെക്കൂടി നിയമിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഓണറേറിയം18000 ആകുന്നതോടെ 2.88 കോടി രൂപയുടെ അധിക ബാധ്യതയാണ് വർഷം സംസ്ഥാന സർക്കാരിന് ഉണ്ടാവുക. മുഖ്യമന്ത്രിയെ ആശമാർ ഔദ്യോഗിക വസതിയിൽ നേരിട്ടത്തി നന്ദി അറിയിച്ചു. മുഖ്യമന്ത്രി വരുന്ന വഴിയുടെ രണ്ട് വശങ്ങളിലും വരിയായി നിന്ന് പൂക്കൾ വിതറിയും, പുഷ്പഹാരം അണിയിച്ചുമാണ് ആശമാർ സന്തോഷം പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: