തിരുവനന്തപുരം: നിരോധിത മതതീവ്രവാദ പ്രസ്ഥാനമായ പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് ഇ ഡി കണ്ടെത്തുകയും ഭീകര ബന്ധത്തിലും കള്ളപ്പണം വെളുപ്പിക്കലിലും ഇ ഡി നടപടി നേരിടുകയും ചെയ്യുന്ന എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.
കോണ്‍ഗ്രസ് നേതാക്കളായ എം.എം. ഹസനും വി.എസ്.ശിവകുമാറും ആണ് എസ്ഡിപിഐയുടെ വിരുന്നില്‍ പങ്കെടുത്തത്. ഹോട്ടല്‍ ഡിമോറയില്‍ ആയിരുന്നു വിരുന്ന്. ഇവരെക്കൂടാതെ കെപിസിസി ന്യൂനപക്ഷ സെല്‍ വൈസ് ചെയര്മാന് ഹാരി, മുന്‍മന്ത്രി നീലലോഹിത ദാസന് നാടാര്‍, എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണന്, എഐടിയുസി സംസ്ഥാനകമ്മിറ്റി അംഗം മുജീബ് റഹ്മാന് തുടങ്ങിയവരും പങ്കെടുത്തു.
ഭീകര സംഘടനയായ പിഎഫ്ഐയുമായി അടുത്തബന്ധമുണ്ടെന്നും തെരഞ്ഞെടുപ്പിന് ഉള്‍പ്പെടെ പിഎഫ്ഐ ഫണ്ട് നല്കി സഹായിച്ചെന്നും ഇ ഡി കണ്ടെത്തുകയും കള്ളപ്പണം വെളുപ്പിച്ച കേസില്‍ ദേശീയ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഫൈസി (എം.കെ.ഫൈസി) അറസ്റ്റിലാകുകയും ചെയ്തിട്ടും ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എസ്ഡിപിഐ നടത്തിയ വിരുന്നില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: