ആലുവ : എഴുപത് മില്ലിഗ്രാം എംഡിഎംഎയും നാൽപ്പത് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കടുങ്ങല്ലൂർ ഉളിയന്നൂർ കാട്ടുംപറമ്പിൽ വിവേക് (29) നെയാണ് ആലുവ പോലീസ് പിടികൂടിയത്. വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ബാഗിനകത്ത് സിപ്പ് ലോക്ക് കവറിനകത്താണ് സൂക്ഷിച്ചിരുന്നത്. ഇയാൾക്ക് മയക്കുമരുന്ന് വില്പനയുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട്ടിൽനിന്ന് രാസ ലഹരി പായ്‌ക്ക് ചെയ്യുന്നതിനുള്ള കവറുകളും കണ്ടെത്തി. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: