ലക്നൗ : റോഡുകളിൽ ഈദ്-ഉൽ-ഫിത്തർ നിസ്‌കാരം നടത്തുന്നവരുടെ പാസ്‌പോർട്ട് റദ്ദാക്കുമെന്ന് മീററ്റ് പോലീസ് . തെരുവുകളിലോ, റോഡുകളിലോ, പ്രത്യേകിച്ച് ഈദ്ഗാഹിന് പുറത്തോ നിസ്ക്കാരം നമസ്‌കാരം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.
ഈ വർഷത്തെ ഈദ് പ്രാർത്ഥനകൾ അടുത്തുള്ള പള്ളികൾ, ഫൈസ്-ഇ-ആം ഇന്റർ കോളേജ് തുടങ്ങിയ നിയുക്ത സ്ഥലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് എസ്പി സിറ്റി ആയുഷ് വിക്രം സിംഗ് പറഞ്ഞു . പൊതു റോഡുകളിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കില്ല .
അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ പാസ്‌പോർട്ട് റദ്ദാക്കും . റോഡുകളിൽ പ്രാർത്ഥന നടത്തി പൊതുസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് മക്ക, മദീന പോലുള്ള സ്ഥലങ്ങളിലേക്ക് പോകാൻ കഴിയില്ലെന്ന് ഉറപ്പാക്കും. അവരുടെ കുറ്റകൃത്യങ്ങളും രേഖപ്പെടുത്തപ്പെടും.ഇതിനുപുറമെ, മുൻ വർഷങ്ങളിലെ കേസുകളും ചാർജ്ജ് ചെയ്യും.
മതപരമായ പരിപാടിക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ തടയുന്നതിനുള്ള വിശാലമായ സുരക്ഷാ സംരംഭത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈദ്ഗാഹ് പോലുള്ള പ്രധാന സ്ഥലങ്ങളിൽ പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിക്കും . കൂടാതെ ഡ്രോണുകളും വീഡിയോ ക്യാമറകളും ഉൾപ്പെടെയുള്ള അധിക നിരീക്ഷണ നടപടികളും ഏർപ്പെടുത്തും. ഉത്സവകാലത്ത് ക്രമസമാധാനം നിലനിർത്തുന്നതിനാണ് ഈ സുരക്ഷാ പ്രോട്ടോക്കോൾ ലക്ഷ്യമിടുന്നത്.
ഔദ്യോഗിക അനുമതിയില്ലാതെ പൊതു റോഡുകളിലോ സ്ഥലങ്ങളിലോ മതപരമായ പ്രവർത്തനങ്ങൾ അനുവദിക്കില്ല. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും.അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉൾപ്പെടെയുള്ള അടിയന്തര നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: