ക്വലാലംപൂർ : ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വിവാദ മുസ്ലീം മതപ്രഭാഷകനും തീവ്രവാദിയുമായ സാക്കിർ നായിക് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഇന്റലിജൻസ് മേധാവി അബ്ദുൾ ഹഖ് വാസിഖുമായി കൂടിക്കാഴ്ച നടത്തി. അടുത്തിടെ സാക്കീർ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് താലിബാൻ മേധാവിയായി കൂടിക്കാഴ്ച നടത്തിയത്.
അതേ സമയം പാകിസ്ഥാനും താലിബാനും തമ്മിലുള്ള ബന്ധം കുറച്ചുകാലമായി പിരിമുറുക്കത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ വാസിഖുമായുള്ള സാക്കിറിന്റെ കൂടിക്കാഴ്ച ഏറെ സുപ്രധാനമാണ്.
താലിബാനിലെ ഒരു വലിയ നേതാവാണ് അബ്ദുൾ ഹഖ് വാസിഖ്. 1996 മുതൽ 2001 വരെ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ വാസിഖ് ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറലായിരുന്നു. അൽ-ഖ്വയ്ദ പരിശീലന ക്യാമ്പുകളുടെയും മേൽനോട്ടവും ഇയാൾ വഹിച്ചിട്ടുണ്ട്. പിന്നീട് സെപ്റ്റംബർ 11 ലെ ആക്രമണത്തിന് ശേഷം യുഎസ് സൈന്യം ഇയാളെ അറസ്റ്റ് ചെയ്തു.
തുടർന്ന് ഗ്വാണ്ടനാമോ ബേയിലെ യുഎസ് ജയിലിൽ 12 വർഷം ഇയാളെ തടവിൽ പാർപ്പിച്ചു. പിന്നീട് ജയിൽ മോചിതനായ വാസിഖ് കാബൂളിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ഇന്റലിജൻസ് മേധാവിയായി ചുമതലയേൽക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: