തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ വധിച്ച കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ പിഎം മനോരാജിനും ജീവപര്യന്തം. രണ്ട് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവാണ് ജില്ലാ സെഷൻസ് കോടതി വിധിച്ചത്.
19 വർഷം മുൻപ് നടന്ന കൊലപാതക കേസിലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ഈ വിധി. സിപിഐഎമ്മിന് സംസ്ഥാനതലത്തിൽ തന്നെ ഈ വിധി ക്ഷീണമായിരിക്കുകയാണ്. ഇതോടെ സൂരജ് കൊലപാതക കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർ ആരും യഥാർത്ഥ പ്രതികളല്ലെന്ന വാദവുമായി സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തെത്തിയിരിക്കുകയാണ്. കേസിലേറ്റ തിരിച്ചടിയെ അതിജീവിക്കുന്നതിനുളള ശ്രമത്തിന്റെ ഭാഗമാണ് സിപിഐഎം ജില്ലാ നേതൃത്വം കേസിലെ പ്രതികൾ നിരപരാധികൾ എന്ന ന്യായവാദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
വിധിക്കെതിരെ അപ്പീൽ നൽകാനിരികുമെന്ന പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഐഎം ജില്ലാ സെക്രട്ടറി. എന്തായാലും ബിജെപിയുടെ സഹായത്തോടെ കൊല്ലപ്പെട്ട സൂരജിന്റെ അമ്മ സതി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് തലശേരി ജില്ലാ കോടതിയിൽ കേസിന്റെ വിചാരണ പുനരാരംഭിക്കാനും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാനും വഴിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: