India

32,000 മസ്ജിദുകളിലേയ്‌ക്ക് ബിജെപി പ്രവർത്തകർ : റംസാൻ ആഘോഷിക്കാൻ 32 ലക്ഷം മുസ്ലീങ്ങൾക്ക് “സൗഗത്ത്-ഇ-മോദി” കിറ്റുകൾ

Published by

ന്യൂദൽഹി : ഈദ് ആഘോഷത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള 32 ലക്ഷം മുസ്ലീങ്ങൾക്ക് പ്രത്യേക കിറ്റുകൾ വിതരണം ചെയ്യാൻ ബിജെപി . ന്യൂനപക്ഷ മോർച്ചയാണ് “സൗഗത്ത്-ഇ-മോദി” എന്ന പ്രചാരണ പരിപാടി ആരംഭിക്കാൻ ഒരുങ്ങുന്നത്.

ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഡൽഹിയിലെ നിസാമുദ്ദീനിൽ പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചു. ദരിദ്രരായ മുസ്ലീം കുടുംബങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ പെരുന്നാൾ ആഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനാണ് ശ്രമം. പ്രചാരണത്തിന്റെ ഭാഗമായി, 32,000 ന്യൂനപക്ഷ മോർച്ച പ്രവർത്തകർ രാജ്യവ്യാപകമായി 32,000 മസ്ജിദുകളിൽ എത്തിച്ചേരും . ഈ മസ്ജിദുകളുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുക.

വിശുദ്ധ റമദാൻ മാസത്തിലും വരാനിരിക്കുന്ന ഈദ്, ഗുഡ് ഫ്രൈഡേ, ഈസ്റ്റർ, നൗറൂസ്, ഇന്ത്യൻ പുതുവത്സരം തുടങ്ങിയ അവസരങ്ങളിലും ന്യൂനപക്ഷ മുന്നണി “സൗഗത്ത്-ഇ-മോദി” കാമ്പെയ്‌നിലൂടെ സംവദിക്കുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു. എത്തിച്ചേരുമെന്ന് പറഞ്ഞു. ജില്ലാ തലത്തിലും ഈദ് മിലാൻ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റംസാൻ, ഈദ് എന്നീ ആഘോഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ പ്രചാരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട് . “സൗഗത്-ഇ-മോദി” പ്രചാരണത്തിന് കീഴിൽ വിതരണം ചെയ്യുന്ന കിറ്റുകളിൽ വിവിധ ഇനങ്ങൾ ഉണ്ടാകും. ഭക്ഷ്യവസ്തുക്കൾക്കൊപ്പം, കിറ്റുകളിൽ വസ്ത്രങ്ങൾ, വെർമിസെല്ലി, ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ്, പഞ്ചസാര എന്നിവ ഉൾപ്പെടും. സ്ത്രീകളുടെ കിറ്റുകളിൽ സ്യൂട്ടുകൾക്കുള്ള തുണിയും പുരുഷന്മാരുടെ കിറ്റുകളിൽ കുർത്ത-പൈജാമയും ഉൾപ്പെടും. ഓരോ കിറ്റിന്റെയും വില ഏകദേശം 500 മുതൽ 600 രൂപ വരെയായിരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by