പാലക്കാട്: ഹൈമാസ്റ്റ് ലൈറ്റുകളില്‍ സ്ഥാപിച്ച എംഎല്‍എമാരുടെ ഫോട്ടോ രാത്രിയും പകലും തിളങ്ങുന്നതിന് പ്രതിവര്‍ഷം നല്‍കേണ്ടത് 117 രൂപ. എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ലൈറ്റുകളിലാണ് അവരുടെ ചിരിക്കുന്ന മുഖമുള്ളത്. രാത്രിയും ഈ ഫോട്ടോ തെളിഞ്ഞുകാണുന്നതിനായി എല്‍ഇഡി വെളിച്ചമുണ്ടാവും. ആലത്തൂരും കോങ്ങാടും ഉള്‍പ്പെടെ ഇത് പതിവുകാഴ്ചയാണ്.
എംഎല്‍എമാരായ കെ.ഡി. പ്രസേനനും ശാന്തകുമാരിയും ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ആലത്തൂരും കോങ്ങാടും ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ആ ലൈറ്റുകള്‍ക്കൊപ്പമാണ് എംഎല്‍എയുടെ ചിത്രം പതിച്ച ബോര്‍ഡുള്ളത്.
ആസ്തി വികസന ഫണ്ടുപയോഗിച്ച് ഹൈമാസ് ലൈറ്റ് സ്ഥാപിക്കുമ്പോള്‍ എംഎല്‍എയുടെ ചിത്രം ഉപയോഗിക്കരുതെന്നാണ് നിയമം. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഹൈമാസ്റ്റ് ലൈറ്റുകളില്‍ ഫോട്ടോ സ്ഥാപിച്ചിട്ടുള്ളത്. ഇതിനൊപ്പം വൈദ്യുത വിളക്കും സ്ഥാപിച്ചിട്ടുണ്ട്. ഇത് 15 ദിവസം പ്രകാശിക്കുന്നതിന് ഒരു യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. ഈ വൈദ്യുതിയുടെ നിരക്ക് വഹിക്കേണ്ടി വരുന്നത് പഞ്ചായത്തുകളാണ്. രാത്രി ജനപ്രതിനിധിയെ കാണാന്‍ പൗരന് നികുതിപ്പണത്തില്‍ നിന്ന് പോസ്റ്റ് ഒന്നിന് 117 രൂപയാണ് നല്കേണ്ടി വരിക.
പൊതുപ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്തയ്‌ക്ക് വിവരാവകാശ രേഖപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്.
വികസനം നടപ്പിലാക്കുക എന്നത് അവിടെ നിന്നും വിജയിച്ച ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്. അതിനു പകരം ജനങ്ങളെ പിഴിയുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: