Kerala

ജലീലിന് പ്രത്യേക പ്രിവിലേജില്ല, കാണിച്ചത് ധിക്കാരം: ക്ഷുഭിതനായി സ്പീക്കര്‍

Published by

തിരുവനന്തപുരം: കെ.ടി. ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. നിയമസഭയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയാറാകാതിരുന്നതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും ജലീല്‍ സഹകരിച്ചില്ല. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജൊന്നും ഇല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ചയ്‌ക്കിടയിലായിരുന്നു സംഭവം. ചര്‍ച്ചയില്‍ ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടരുകയായിരുന്നു. ഇതോടെ ജലീലിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്യുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by