കൊച്ചി: തിരുവനന്തപുരം കാരക്കോണം മെഡി.കോളജ് തലവരിപ്പണക്കേസില്‍ സിഎസ്ഐ സഭാ മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തിന് തിരിച്ചടി. കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരിച്ചടി.
കാരക്കോണം സിഎസ്ഐ മെഡി. കോളജില്‍ പ്രവേശനത്തിനായി നിരവധി പേരില്‍ നിന്ന് തലവരിപ്പണം വാങ്ങിയതില്‍ റസാലത്തിനെതിരെ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
28 കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നായി ഏഴ് കോടിയോളം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. എന്നാല്‍ താന്‍ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും ആരോപിക്കപ്പെടുന്ന കുറ്റം കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു റസാലത്തിന്റെ വാദം. കുറ്റപത്രം സമര്‍പ്പിച്ചതിനുപിന്നാലെ ഈ പണം തിരികെ നല്കാന് ഇ ഡി നീക്കമാരംഭിക്കുകയും ചിലര്‍ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: