India

അദാനി എനര്‍ജിക്ക് ഗുജറാത്തില്‍ 2800 കോടിയുടെ കരാര്‍

വൈദ്യുതോര്‍ജ്ജ വിതരണവുമായി ബന്ധപ്പെട്ട് അദാനി എനര്‍ജിക്ക് 2800 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖ നഗരത്തില്‍ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറാണ് അദാനി എനര്‍ജി സൊലൂഷന്‍സിന് ലഭിച്ചത്.

Published by

മുംബൈ: വൈദ്യുതോര്‍ജ്ജ വിതരണവുമായി ബന്ധപ്പെട്ട് അദാനി എനര്‍ജിക്ക് 2800 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖ നഗരത്തില്‍ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറാണ് അദാനി എനര്‍ജി സൊലൂഷന്‍സിന് ലഭിച്ചത്.

മുന്ദ്ര ഇലക്ട്രിക് സബ് സ്റ്റേഷനിലെ നവീകരണവും ഈ പദ്ധതിയുടെ ഭാഗമായി നടക്കും. ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മ്മാണത്തിന് സഹായിക്കുന്ന ഗ്രീന്‍ ഇലക്ട്രോണ്‍സിന്റെ വിതരണമാണ് നടക്കുക.

ഈ പ്രദേശത്തെ വൈദ്യുതവിതരണ ശേഷി 87186 മെഗാവാട്ടായി ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. ഈ വര്‍ഷം അദാനിയ്‌ക്ക് ലഭിക്കുന്ന ആറാമത്തെ വന്‍ പദ്ധതിയാണിത്. ഈ വര്‍ഷം ഇതുവരെ 57000 കോടി രൂപയിലധികം വിലവരുന്ന പദ്ധതികളാണ് അദാനി സ്വന്തമാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക