ന്യൂഡൽഹി : ഹിന്ദുമതം എന്താണെന്ന് പറഞ്ഞ് കൊടുക്കാൻ പോലും പറ്റില്ലെന്ന് മുസ്ലീം മതനേതാവും ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റുമായ മൗലാന സാജിദ് റാഷിദി . ഛത്രപതി ശിവാജി മഹാരാജിനെ കൊണ്ട് മറാത്തക്കാർക്ക് വലിയ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല, അദ്ദേഹം ഒരു സാധാരണ രാജാവായിരുന്നുവെന്നും അധികാരത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം പോരാടിയതെന്നും സാജിദ് റാഷിദി പറഞ്ഞു.
‘ ഹിന്ദുക്കൾക്ക് വലിയ പോരായ്മയുണ്ട് . ഹിന്ദുമതം എന്താണെന്ന് ആളുകളോട് പറയാൻ പോലും നിങ്ങൾക്ക് കഴിയില്ല . ഇത് സനാതനമോ ഹിന്ദുമതമോ ഒന്നുമല്ല. വൈദിക മതത്തിൽ വിഗ്രഹാരാധന ഉണ്ടായിരുന്നില്ല. വിഗ്രഹാരാധന കഴിഞ്ഞ 150-200 വർഷങ്ങളായി ഉണ്ടായതാണ് . രാമൻ ആരെയാണ് ആരാധിച്ചിരുന്നതെന്ന് പറയൂ? കൃഷ്ണൻ ആരെയാണ് ആരാധിച്ചത്?
ഇന്ന് വിവാഹങ്ങളിൽ 36 ഗുണങ്ങൾ വേണമെന്ന് ഹിന്ദു പുരോഹിതന്മാർ പറയുന്നു. എന്നാൽ ഈ ഗുണങ്ങൾ എല്ലാം നോക്കി കല്യാണം നടത്തി തുടർന്ന് ഒരു മാസത്തിനുള്ളിൽ വിവാഹമോചനം നേടുകയും ചെയ്യുന്നു. ഹിന്ദു മതം കൊണ്ടാണ് പുരോഹിതന്മാർ കളിച്ചത് ‘ – എന്നാണ് സാജിദ് റാഷിദിയുടെ പ്രസ്താവന .
ഇതിനെതിരെ ഹിന്ദുക്കൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: