ലഖ്നൗ: റെഡിമെയ്ഡ് വസ്ത്രനിര്മ്മാണക്കയറ്റുമതിയില് ബംഗ്ലാദേശിനുള്ള മേല്‍ക്കോയ്മ ഇല്ലാതാക്കാനും വിദേശവിപണികള്‍ കയ്യടക്കാനും ആസൂത്രിതനീക്കവുമായി ഇന്ത്യ. 16 കോടി മാത്രം ജനസംഖ്യയുള്ള ബംഗ്ലാദേശിന് അതിന് കഴിയുമെങ്കില്‍ 140 കോടി ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് അതിന് കഴിയുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രിമിത്ര (പ്രധാന് മന്ത്രി മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ റീജ്യന്‍സ് ആന്റ് അപ്പാരല്‍സ്) പദ്ധതിപ്രകാരം പരമാവധി വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ തുറക്കുകയാണ് ഇന്ത്യ. തുന്നല്‍, ഡൈയിംഗ്, നിറ്റിംഗ്, പ്രിന്റിംഗ്, പാക്കേജിംഗ് , ഡിസൈനിങ്ങ് തുടങ്ങി റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണത്തിന് വേണ്ട എല്ലാ യൂണിറ്റുകളും ഒരൊറ്റ ഇടത്ത് തുറക്കുകയാണ് ലക്ഷ്യം.
ഷേഖ് ഹസീനയുടെ കാലത്ത് റെഡിമെയ്ഡ് വസ്ത്രക്കയറ്റുമതിയില്‍ 5000 കോടി ഡോളര്‍ വരെ നേടിയിരുന്നു ബംഗ്ലാദേശ്. എന്നാല്‍ ഹസീനയെ പുറത്താക്കി ഇടക്കാല സര്‍ക്കാരിന്റെ ചുമതല മുഹമ്മദ് യൂനസ് ഏറ്റെടുത്തതോടെ ബംഗ്ലാദേശിലെ റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണ മേഖല തകരുകയാണ്. ജമാ അത്തെ തീവ്രവാദികള്‍ തന്നെ വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിക്കുകയാണ്.
ബംഗ്ലാദേശിലേക്ക് എത്തുന്ന വിദേശപ്പണത്തില്‍ 84 ശതമാനവും റെഡിമെയ്ഡ് വസ്ത്രക്കയറ്റുമതിയില്‍ നിന്നാണ്. ഇതാണ് ഇല്ലാതാകാന്‍ പോകുന്നത്.പൊതുവെ ഇസ്ലാമിക തീവ്രവാദചിന്ത മൂലം ആഭ്യന്തരക്കുഴപ്പത്തില്‍ അകപ്പെട്ട ബംഗ്ലാദേശിന് അതില്‍ നിന്നും തലയൂരാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിലെ ഗാര്‍മെന്റ് ഫാക്ടറികള്‍ വന്‍തോതില്‍ അടച്ചുപൂട്ടുകയാണെന്ന് പറഞ്ഞ് വിലപിക്കുന്ന ഒരു സുപ്രധാന ഗാര്‍മെന്റ് വ്യവസായിയായ ആനന്ദ് ജലീലിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. ജീവനക്കാര്‍ക്ക് കൂലി കൊടുക്കാന്‍ പോലും പണമില്ലെന്ന് പറഞ്ഞാണ് ഇയാള്‍ വിലപിക്കുന്നത്. ഗാര്‍മെന്റ് ഫാക്ടറികള്‍ ഇല്ലാതായാല്‍ ബംഗ്ലാദേശ് അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടും. നാല് ലക്ഷം പേര്‍ക്ക് നേരിട്ടും ഒന്നരക്കോടി പേര്‍ക്ക് പരോക്ഷമായും ജോലി നല്കുന്ന മേഖല കൂടിയാണ് ബംഗ്ലാദേശിലെ റെഡിമെയ്ഡ് ഗാര്‍മെന്റ് ഫാക്ടറി.
ബംഗ്ലാദേശിന്റെ നഷ്ടം നേട്ടമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ മേഖലയിലെയും വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ സജീവമാക്കുകയാണ്. ഒപ്പം പുതിയ യൂണിറ്റുകള്‍ തുറക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ തളര്‍ന്ന് കിടന്നിരുന്ന റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റുകള്‍ സജീവമാക്കുകയാണ്. 2030ല്‍ ഒമ്പത് ലക്ഷം കോടിയുടെ റെഡിമെയ്ഡ് വസ്ത്രകയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്രകയറ്റുമതി വെറും മൂന്ന് ലക്ഷം കോടി മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: