തലശ്ശേരി: ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികൾക്ക് വീരപരിവേഷം നൽകി സിപിഎം പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ. ശിക്ഷാ വിധിക്കു ശേഷം ഇവരെ തലശ്ശേരി കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് അഭിവാദ്യം ചെയ്തും വീരപരിവേഷം നൽകിയും മുദ്യാവാക്യം മുഴക്കിയത്. ശിക്ഷാവിധി കേൾക്കാൻ നൂറ് കണക്കിന് സിപിഎം പ്രവർത്തകർ കോടതി വളപ്പിൽ എത്തിയിരുന്നു.
പ്രതികളെ വാഹനത്തിൽ കയറ്റി ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചത്. ‘വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ… നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ, ചോരപ്പൂകൊണ്ടഭിവാദ്യങ്ങൾ..’ എന്ന മുദ്രവാക്യമാണ് പ്രവർത്തകർ മുഴക്കിയത്. പ്രതികൾ നിരപരാധികൾ എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. ടി കെ രജീഷ് ഉൾപ്പെടെയുള്ളവരെ മനപൂർവ്വം പ്രതി ചേർത്തതാണെന്നും നിരപരാധികളെ ശിക്ഷിച്ചാൽ അപ്പീൽ നൽകുമെന്നും ജയരാജൻ പറഞ്ഞിരുന്നു.
എല്ലാവരും നിരപരാധികൾ ആണെന്നാണ് പാർട്ടി നിലപാട് എന്നും എം.വി ജയരാജൻ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: