Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളുടെ മരണം: പുറത്തുവരുന്നത് അധികൃതരുടെ ഗുരുതര അനാസ്ഥ, ആറു കുഞ്ഞുങ്ങള്‍ കൂടി ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 01:14 pm IST
in Kerala

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മരണം അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം. മാസങ്ങള്‍ മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളാണ് ഒരു മാസത്തിനുള്ളില്‍ ശിശുക്ഷേമ സമിതിയില്‍ മരണപ്പെട്ടത്. കുട്ടികള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. കുഞ്ഞുങ്ങള്‍ മരിച്ചത് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണെന്ന് അധികൃതര്‍ പറയുമ്പോഴും ഇതേക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തു വിടാന്‍ സമിതി അധികൃതര്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ മാസം 28നാണ് ആദ്യ ശശുമരണം ഉണ്ടായത്. പനിയെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്നായിരുന്നു അധികൃതര്‍ ആദ്യം അറിയിച്ചത്. ഇപ്പോള്‍ പറയുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നാണെന്നാണ്. എന്നാല്‍ കുഞ്ഞിന്റെ മരണം ശ്വാസകോശത്തില്‍ പാല്‍ കുടുങ്ങിയെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതിലും ദുരൂഹത ഉയരുന്നുണ്ട്. സമാനമായ രീതിയിലാണ് രണ്ടാമത്തെ മരണവും. ശനിയാഴ്ച രാവിലെ ആറരയോടെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആറുമാസം പ്രായമുള്ള കുഞ്ഞിനെ എസ്എടിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 9.30ഓടെ കുഞ്ഞുമരിച്ചു. പനിയെതുടര്‍ന്ന് ഈ കുഞ്ഞ് ഫെബ്രുവരി 22മുതല്‍ മാര്‍ച്ച് ഏഴുവരെ ചികിത്സയിലായിരുന്നു. അതനുശേഷവും കുഞ്ഞിന് പനിവന്നപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ ശ്വാസ തടസ്സം അനുഭപ്പെടുകയായിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. രണ്ടര വയസ്സുകാരിയെ മുറിവേല്‍പ്പിച്ച സംഭവത്തില്‍ 3 ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഇക്കാര്യങ്ങള്‍ മറച്ചു വച്ചതിനുമാണ് കേസ്. സംഭവമുണ്ടായപ്പോള്‍, മുറിവുകള്‍ സാരമുള്ളതല്ലെന്നും നഖം കൊണ്ട് നുള്ളിയ പാടുകള്‍ മാത്രമാണ് കുഞ്ഞിന്റെ ശരീരത്തില്‍ ഉള്ളതെന്നുമാണ് സമിതി ഭാരവാഹി പറഞ്ഞത്. ഇതിലെ വൈരുധ്യങ്ങള്‍ സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ച്ചയായ ശിശുമരണങ്ങളും കുട്ടികളെ ഉപദ്രവിച്ചതിന്റെ പേരിലുള്ള വിവാദങ്ങളും ശിശുക്ഷേമ സമിതിയെ വീണ്ടും മുന്‍മുനയിലാക്കിയിട്ടുണ്ട്. ശിശുക്ഷേമ സമിതിയിലെ രാഷ്‌ട്രീയ നിയമനങ്ങളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

കഴിഞ്ഞ മാസം ശിശുക്ഷേമ സമിതിയിലെ ഇരുപതോളം കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചിരുന്നു. പിന്നീട് കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ് നല്‍കി. 20 കുട്ടികള്‍ക്കായിരുന്നു രോഗബാധയുണ്ടായത്. അതും നിസാരവല്‍ക്കരിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. അസ്വാഭാവിക മരണങ്ങളുണ്ടാകുമ്പോള്‍ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയും വിവരങ്ങള്‍ ഒളിപ്പിച്ചു വയ്‌ക്കാനുമാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപം ശക്തമാണ്.

അതിനിടെ ശിശുക്ഷേമ സമിതിയിലെ ആറ് കുഞ്ഞുങ്ങളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ ഇന്നലെ എസ്എടിയില്‍ അഡ്മിറ്റ് ചെയ്തത്. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. അഞ്ചുമാസം മുതല്‍ ഒന്നരവയസുവരെയുള്ള കുഞ്ഞുങ്ങളെയാണ് അഡ്മിറ്റ് ചെയ്തത്. കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പകര്‍ച്ചവ്യാധിയാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags: Treatmentnewborn babiesChild welfare centre
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

Kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെ നിസാരവത്കരിച്ച് എം സ്വരാജ്

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

Kerala

കേരളത്തിൽ വീണ്ടും ചികിത്സാപ്പിഴവ് മൂലം മരണം; ഒമ്പത് മാസം ഗർഭിണിയായ യുവതി മരിച്ചു, സംഭവം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.