അപേക്ഷാഫോറവും വിശദവിവരങ്ങളും www.iimc.gov.in ല്‍
അപേക്ഷ ഏപ്രില്‍ 16 വരെ സ്വീകരിക്കും
പ്രവേശന പരീക്ഷ ഏപ്രില്‍ 27ന് കോട്ടയം, കണ്ണൂര്‍, തൃശൂര്‍ കേന്ദ്രങ്ങളില്‍
അഡ്മിഷന്‍ 30 പേര്‍ക്ക്
കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (ഐഐഎംസി) കോട്ടയം കാമ്പസില്‍ 2025-26 വര്‍ഷം നടത്തുന്ന മലയാളം ജേണലിസം പിജി ഡിപ്ലോമ പ്രവേശനത്തിന് ബിരുദധാരികള്‍ക്കും അവസാനവര്‍ഷബിരുദ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ്, അപേക്ഷാഫോറം എന്നിവ www.iimc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫീസ്- ജനറല്‍ 800 രൂപ, ഒബിസി നോണ്‍ ക്രീമിലെയര്‍ 600 രൂപ, എസ്‌സി/എസ്ടി/തേര്‍ഡ് ജന്‍ഡര്‍ 550 രൂപ, ഭിന്നശേഷിക്കാര്‍ 500 രൂപ. നിര്‍ദ്ദിഷ്ട ഫോറത്തില്‍ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രില്‍ 16 നകം ലഭിക്കത്തവിധം iimcmjadmissions@gmail.com, iimckottayam2012@gmail.com എന്നീ ഇ-മെയിലുകളിലേക്ക് അയക്കേണ്ടതാണ്.
പ്രവേശന പരീക്ഷ ഏപ്രില്‍ 27 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 2 മണിവരെ കോട്ടയം, കണ്ണൂര്‍, തൃശൂര്‍ കേന്ദ്രങ്ങളിലായി നടത്തും. പ്രവേശനപരീക്ഷയുടെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.
കോട്ടയം ഐഐഎംസി കാമ്പസില്‍ മാത്രമാണ് മലയാളം ജേണലിസം കോഴ്‌സുള്ളത്. 30 പേര്‍ക്കാണ് പ്രവേശനം. രണ്ട് സെമസ്റ്ററുകളായുള്ള ഒരുവര്‍ഷത്തെ കോഴ്‌സില്‍ ആദ്യ സെമസ്റ്ററില്‍ 32000 രൂപയും രണ്ടാം സെമസ്റ്ററില്‍ 23500 രൂപയും ഫീസ് അടയ്‌ക്കണം.
ലൈബ്രറി ഡിപ്പോസിറ്റ് 5000 രൂപയും സ്റ്റുഡന്റ് വെല്‍ഫെയര്‍ ഫണ്ടായി 3500 രൂപയുംകൂടി നല്‍കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: