ബെംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന ദിവസം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങള്‍ക്ക് മതാധിഷ്ഠിത സംവരണം ഏര്‍പ്പെടുത്താനുള്ള ആന്ധ്രാ പ്രദേശിന്റെയും മഹാരാഷ്‌ട്രയുടെയും മുന്‍ ശ്രമങ്ങള്‍ ഹൈക്കോടതികളും സുപ്രീം കോടതിയും റദ്ദാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം നല്കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്. മതപരമായ ഇത്തരം സംവരണത്തിനുള്ള വ്യവസ്ഥകള്‍ കോടതികള്‍ മുമ്പേ തന്നെ നിരസിച്ചിട്ടുണ്ടെന്ന് ഹൊസബാളെ പറഞ്ഞു.
വഖഫ് അധിനിവേശം രാജ്യത്ത് മറ്റൊരു ഭീഷണിയാണ്. വഖഫ് നിയമം റദ്ദാക്കണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം ന്യായമാണ്. വഖഫ് ഭൂമി കൈയേറ്റം നിരവധി കര്‍ഷകരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. തെറ്റുകള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഇത്തരം അധിനിവേശങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശ മനോഭാവമുള്ള ആളുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് ഔറംഗസീബ് വിവാദത്തില്‍ പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ധാര്‍മികതയ്‌ക്ക് എതിരായ ഒരാളെ പ്രതീകമാക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. ഔറംഗസീബിന് വേണ്ടി വാദിക്കുന്നവര്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ദാരാ ഷിക്കോവിനെ മാതൃകയാക്കാത്തതെന്താണെന്ന് സര്‍ കാര്യവാഹ് ചോദിച്ചു. ഗംഗായമുനാ സംസ്‌കൃതിയില്‍ അഭിമാനം കൊണ്ടയാളാണ് ദാരാ ഷിക്കോവ്.
ഭാരതത്തിന്റെ ധാര്‍മികതയുമായി ആരെയാണ് ബന്ധപ്പെടുത്തേണ്ടതെന്ന് ഭാരതീയര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്, അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരോടൊപ്പം നിലകൊള്ളുകയാണ് ധാര്‍മികത. സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും പുരോഗതിക്കായി നിലകൊള്ളുന്നവരാണ് ആരാധനാപാത്രങ്ങളാകേണ്ടത്. അസഹിഷ്ണുതയ്‌ക്ക് പേരുകേട്ടവരും ഈ രാഷ്‌ട്രത്തിന്റെ ധാര്‍മികതയെ പ്രതിനിധീകരിക്കാത്തവരും അതിന് അര്‍ഹരല്ലെന്നും ഹൊസബാളെ വിശദീകരിച്ചു. ഔറംഗസീബിനെപ്പോലുള്ളവരോടുള്ള എതിര്‍പ്പ് മതപരമല്ല, മറിച്ച് രാഷ്‌ട്രത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: